22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 6, 2024
June 22, 2024
April 3, 2024
October 4, 2023
August 2, 2023
July 29, 2023
May 31, 2023
April 13, 2023
December 30, 2022
December 27, 2022

സൂചിക്കെതിരെ വീണ്ടും അഴിമതിക്കേസ്

Janayugom Webdesk
യാംഗൂണ്‍
February 5, 2022 9:52 pm

മ്യാൻമർ ജനകീയ നേതാവ് ഓങ് സാൻ സൂചി​ക്കെതിരെ 11ാമത്തെ അഴിമതിക്കേസ് കൂടി ചുമത്താനൊരുങ്ങി സൈ­നിക ഭരണകൂടം. കൈക്കൂലി വാങ്ങിയത് മറച്ചുവച്ചുവെന്നാരോപിച്ചാണ് പു­തിയ കേസ്. 15 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സൂചിക്കെതിരായ കേസുകൾ അടിസ്ഥാനമില്ലാത്തതാണെന്ന് അവരുടെ അനുയായികളും മനുഷ്യാവകാശ സംഘങ്ങളും വ്യക്തമാക്കിയിരുന്നു.

2023ൽ മ്യാന്‍മറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിന്ന് സൂചിയെ വിലക്കുകയാണ് സെെന്യത്തിന്റെ ലക്ഷ്യം. ലൈസൻസില്ലാതെ വാക്കിടോക്കി കൈവശം ​വച്ചതിനും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും ആറുവർഷം തടവുശിക്ഷ അനുഭവിക്കുകയാണ് സൂചി. ഔദ്യോഗിക രഹസ്യ നിയമങ്ങൾ ലംഘിച്ച കുറ്റത്തിന് വിചാരണ നേരിടുന്നുമുണ്ട്.

കുറ്റം തെളിഞ്ഞാൽ 14 വർഷം വരെ തടവുശിക്ഷ ലഭിക്കാം. രക്തസമ്മർദ്ദം താഴ്ന്ന് കടുത്ത ക്ഷീണമുള്ളതിനാൽ 76കാരിയായ സൂചിക്കെതിരെ ചുമത്തിയ കേസി​ന്റെ വിചാരണ വ്യാഴാഴ്ച മാറ്റിയിരുന്നു. അവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിടുന്നില്ല. എന്നാൽ വെള്ളിയാഴ്ച അഞ്ച് അഴിമതിക്കേസുകളിൽ വിചാരണ പുനരാരംഭിച്ചിട്ടുണ്ട്.

eng­lish sum­ma­ry; Cor­rup­tion case again against the Aung San Suu Kyi

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.