15 November 2024, Friday
KSFE Galaxy Chits Banner 2

Related news

July 24, 2024
April 15, 2024
March 3, 2024
December 9, 2023
December 5, 2023
October 11, 2023
October 10, 2023
August 20, 2023
August 10, 2023
July 29, 2023

അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമായി

Janayugom Webdesk
തിരുവനന്തപുരം
October 18, 2022 11:40 am

ലഹരിപോലെ സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായ അഴിമതിയെ സംസ്ഥാനത്ത് നിന്നും തുടച്ച് നീക്കുന്നതിന് വേണ്ടി സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ‍ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമായി. നാലാഞ്ചിറ ​ഗിരിദീപം കൺവന്‍ഷനല്‍ സെന്ററിൽ വെച്ച് നടന്ന സംസ്ഥാനത തല പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഏതൊരു നാടിന്‍റേയും സുസ്ഥിര വികസനത്തിന് അഴിമതി രഹിത ഭരണം ആവശ്യമാണ്. ആ കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്.

എല്ലാ തലത്തിലും അഴിമതി പൂർണമായും തുടച്ചു നീക്കിയിട്ടില്ല. നേരത്തെ വ്യാപകമായിരുന്ന വിപത്ത് ഒഴിവാക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേത്യ തലത്തിൽ അഴിമതി ഒഴിവാക്കി. നിയമനം, സ്ഥലമാറ്റം എന്നിവയില്‍ അഴിമതി വ്യാപകമായിരുന്നു. അത് ഒഴിവാക്കാൻ കഴിഞ്ഞു. വലിയ ബോധവത്ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്ന ദ്യഢനിശ്ചയം കുഞ്ഞുനാളിലെ ഉണ്ടാകണം. വിദ്യാർത്ഥികൾ ഇതിൽ പങ്കുവഹിക്കണം. മയക്കുമരുന്നിനെ പൂർണമായും നിർമ്മാർജനം ചെയ്യാൻ കഴിയണം. കോഴിക്കോട് ലഹരിക്കടിമപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ച മകന്‍റെ കാര്യം മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. 

വിപുലമായ പ്രചാരണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് മനുഷ്യ ചങ്ങല തീർക്കും. വിദ്യാർത്ഥികളും നാട്ടുകാരും പ്രമുഖ വ്യക്തികളും അധ്യാപകരും നാട്ടുകാരും ലഹരിമുക്ത ചങ്ങലയിൽ പങ്കാളിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അഴിമതിക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. നാടിന്‍റെ വികസനത്തെ പിന്നോട്ട് നയിക്കുന്ന ഒരു വിപത്താണ് അഴിമതി എന്ന് പുതു തലമുറയെ മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടിയും ഭാവി തലമുറയുടെ വാ​ഗ്ദാനങ്ങളായ വിദ്യാർത്ഥികളും യുവജനങ്ങളേയും ഇതിന്‍റെ മുൻ നിര പോരാളികളാക്കുന്നതിന് വേണ്ടിയും അഴിമതി രഹിത കേരളം എന്ന സംസ്ഥാന വ്യാപകമായ ഒരു പ്രചാരണം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിജിലൻസ് ആന്‍ഡ്‌ ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിചിട്ടുള്ളത്. 

പരിപാടിയോട് അനുബന്ധിച്ച് അഴിമതിക്കെതിരെ വിജിലൻസ് വിഭാ​ഗം തയ്യാറാക്കിയ ബോധവത്കരണ നാടകവും അവതരിപ്പിച്ചു. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 5 വരെ സ്കൂളുകൾ , റെസിഡൻസ് അസോസിയേഷനുകൾ , സർക്കാർ സ്ഥാപനങ്ങൾ എന്നിവടങ്ങളിലായി വിജിലൻസ് ബോധവൽക്കരണവാരാചരണവും നടത്തും.

Eng­lish Summary:
Cor­rup­tion free Ker­ala project has started

You may also like this video:

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.