22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
November 12, 2024
October 30, 2024
October 29, 2024
October 29, 2024
October 23, 2024
October 16, 2024
September 10, 2024
September 8, 2024
August 30, 2024

കോവിഡ് ലബോറട്ടറിയില്‍ നിന്ന് ചോർന്നതാകാം: സാധ്യത തള്ളിക്കളയേണ്ടെന്ന് ചൈനീസ് ശാസ്ത്രഞ്ജന്‍

Janayugom Webdesk
ബെയ‍്ജിങ്
May 31, 2023 8:16 pm

കോവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് ചോർന്നതാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൈനയുടെ മുൻ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മേധാവി പ്രൊഫസര്‍ ജോര്‍ജ് ഗാവോ. കോവിഡിന്റെ ഉത്ഭവത്തെച്ചൊല്ലി ചെെനയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്തിനേയും സംശയിക്കാം, പക്ഷെ ഒരു സംശയവും തള്ളികളയരുത്, ലാബ് ചോർച്ചയെക്കുറിച്ച് ചൈന ഗവൺമെന്റ് ഔദ്യോഗിക അന്വേഷണം നടത്തിയെങ്കിലും അവർ തെറ്റായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഗാവോയുടെ പ്രസ്താവന. കോവിഡ് നിയന്ത്രണത്തിനും അതിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശ്രമങ്ങളിലും പങ്കാളിയായ ശാസ്ത്രഞ്ജനാണ് ഗാവോ. സിഡിസിയില്‍ നിന്നും വിരമിച്ച ശേഷം നാഷണല്‍ നാച്ചുറല്‍ സയന്‍സ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.
2019 ഡിസംബറിലാണ് ചൈനയിലെ വുഹാനിൽ നിന്നും കോവിഡ് വൈറസ് ഉത്ഭവിക്കുന്നത്. വുഹാനിലെ ചന്തയാണ് വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ. വൈറസുകളെ കുറിച്ച് പഠിക്കുന്ന ഗവേഷണ കേന്ദ്രമായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആസ്ഥാനവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വൈറസ് ലബോറട്ടറിയിൽ നിന്നും ചോർന്നതാകാമെന്ന സംശയമുണ്ടായി. മുന്‍ അമേരിക്കന്‍ പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ചെെനയ്ക്കതിരെ ആരോപണം ആദ്യം ഉന്നയിച്ചത്. പിന്നീട് പല രാജ്യങ്ങളും ചൈനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ പൊതുജനാരോഗ്യ വിദഗ്ധരും ചൈനയും ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അന്വേഷണത്തോട് ചൈന സഹകരിക്കാതിരുന്നുവെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു.
ജോ ബൈഡന്‍ അമേരിക്കൻ പ്രസിഡന്റായതിനുശേഷം ഇന്റലിജൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ലാബിൽ നിന്നാണ് വൈറസ് ചോർച്ചയുണ്ടായതെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് നിരവധി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ഈ വാദങ്ങള്‍ ശക്തിപ്പെടുത്തുന്നതായിരുന്നു. 2021 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടനയിലെ ഗവേഷകരുടെ ഒരു സംഘം വുഹാനിലെ ലാബില്‍ നടത്തിയ സന്ദര്‍ശനം ചൈനീസ് സര്‍ക്കാര്‍ തടസപ്പെടുത്തിയിരുന്നു. കോവിഡിന്റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമത്തെ തടസപ്പെടുന്ന നിലപാടാണ് ചൈനയുടെതെന്നാണ് ലോകാരോഗ്യ സംഘടന എപ്പിഡെമിയോളജിസ്റ്റ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞത്.

Eng­lish Summary;Could have been leaked from the Covid lab­o­ra­to­ry: Chi­nese sci­en­tist says pos­si­bil­i­ty should not be ruled out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.