കുമരകത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതിമാർ മരിച്ചു. കോട്ടയം ചീപ്പുങ്കലിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന കുട്ടികളിൽ ഒരു വയസുകാരി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. മൂന്നര വയസുകാരൻ മകനെ കാലിന് ഒടുവുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈക്കം കുടവച്ചൂർ കിടങ്ങനശേരിയിൽ ഹൗസിൽ ജസിൻ (35) സുമി (33) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും കുടവച്ചൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ബൈക്ക്. സുമിയുടെ വീട്ടിൽ പോയ ശേഷം ദമ്പതിമാർ സ്വന്തം വീട്ടിലേയ്ക്കു മടങ്ങിപ്പോകുകയായിരുന്നു. ഇവർക്കൊപ്പം ബൈക്കിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പൊലീസിനു മൊഴി നൽകി.
English Summary: couple died at kumarakom in road accident
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.