24 December 2024, Tuesday
KSFE Galaxy Chits Banner 2

ദമ്പതികളെ നിയമവിരുദ്ധമായി വേര്‍പ്പെടുത്തി; ഡെന്‍മാര്‍ക്ക് മുന്‍ മന്ത്രിക്ക് രണ്ട് മാസം ജയില്‍വാസം

Janayugom Webdesk
കോപൻഹേഗൻ
December 20, 2021 4:18 pm

അഭയാര്‍ഥികളായ ദമ്പതികളെ നിയമവിരുദ്ധമായി വേര്‍പ്പെടുത്തിയതിന് ഡെന്‍മാര്‍ക്കിലെ മുന്‍ കുടിയേറ്റ വിഭാഗം മന്ത്രി ഇഞ്ചര്‍ സ്റ്റോബെര്‍ഗിന് 60 ദിവസത്തെ തടവ്. 26 വർഷത്തിനിടെ ആദ്യമായി യോഗം ചേർന്ന ഇംപീച്ച്മെന്റ് കോടതിയുടെയാണ് നടപടി. 18 വയസ്സില്‍ താഴെ പ്രായമുള്ള ദമ്പതികളെ വേർപെടുത്തുന്ന 2016 ലെ ഉത്തരവിന്മേൽ സ്റ്റോബെര്‍ഗിനെ വിചാരണ ചെയ്തത്. ഇവര്‍ മന്ത്രിയായിരുന്നപ്പോള്‍ നിയമം അസാധുവാകുന്നതിന് മുന്‍പ് തന്നെ ഏകദേശം 23 ദമ്പതികളെയാണ് വേര്‍പിരിച്ചത്. അതേസമയം ശൈശവവിവാഹം തടയുന്നതിനാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് സ്റ്റോബെര്‍ഗ് പറയുന്നത്. സ്റ്റോബെര്‍ഗ് മനപ്പൂർവ്വമോ കടുത്ത അശ്രദ്ധമൂലമോ തന്റെ ഓഫീസിന്റെ ചുമതലകള്‍ അവഗണിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കൂടാതെ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പാർലമെന്റിന് നൽകുകയും ചെയ്തു. 

2015–19 അധികാരത്തിലിരിക്കെ സ്റ്റോബെര്‍ഗ് ഇമിഗ്രേഷനിൽ കടുത്ത വലത് നിലപാട് സ്വീകരിച്ചു. ഡെന്‍മാര്‍ക്കില്‍ താമസസൗകര്യം ഒരുക്കുന്നതിന് അഭയാർത്ഥികളിൽ ഉപേക്ഷിച്ചിട്ടു പോയ വിലപിടുപ്പുള്ള വസ്തുക്കളും ആഭരണങ്ങളും കണ്ടുകെട്ടുന്നതിന് 2016ല്‍ നിയമം കൊണ്ടുവരികയും, മുമ്പ് പലതവണ സ്റ്റോബെര്‍ഗ് മുസ്ലീം വിരുദ്ധ പ്രസ്താവനകൾ നടത്തിയതായി ആരോപിക്കപ്പെടുന്നു. സ്റ്റോബെര്‍ഗ് ഇമിഗ്രേഷനിൽ കടുത്ത വലത് നിലപാട് സ്വീകരിച്ചിരുന്നതായി ആക്ഷേപമുണ്ട്. 2019 മുതൽ ഡാനിഷ് പാർലമെന്റിനെ നിയന്ത്രിക്കുന്ന സോഷ്യൽ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള മധ്യ‑ഇടതുപക്ഷ സഖ്യം ഈ വർഷം ആദ്യം സ്റ്റോബെര്‍ഗിനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തു. മുൻ മന്ത്രിയുടെ നയം നിയമവിരുദ്ധമാണെന്നും സ്വന്തം ജീവനക്കാരുടെ മുന്നറിയിപ്പ് അവർ അവഗണിച്ചിരുന്നതായും നിയമസഭ വിളിച്ചുകൂട്ടിയ ഒരു അന്വേഷണ സമിതി കണ്ടെത്തി. അതേസമയം ഇംപീച്ച്മെന്റ് കോടതിക്കെതിരെ അപ്പീൽ ചെയ്യാൻ സ്റ്റോബെര്‍ഗിന് കഴിയില്ല.

ENGLISH SUMMARY:Couples ille­gal­ly sep­a­rat­ed; For­mer immi­gra­tion min­is­ter jailed for two months
You may also like this video

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.