കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയുരപ്പക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബംഗളുരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. ഉപ മുഖ്യമന്ത്രിയായിരിക്കെ 2006–07ല്‍ യെദിയുരപ്പ ഒരു ഐടി പാര്‍ക്കിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ പുനര്‍വിജ്ഞാപനം ഇറക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ ഭൂമി നിയമവിരുദ്ധമായി പുനര്‍വിജ്ഞാപനം നടത്തി മറ്റു സ്വകാര്യ കക്ഷികള്‍ക്ക് കൈമാറിയതിലൂടെ സര്‍ക്കാര്‍ ഖജനാവിനും ഭൂമിയുടെ യഥാര്‍ത്ഥ ഉടമയ്ക്കും നഷ്ടം ഉണ്ടായി എന്നാണ് ആരോപണം. ഭൂവുടമ വസുദേവ് റെഡ്ഡി സമര്‍പ്പിച്ച പരാതിയിലാണ് ഇപ്പോള്‍ കോടതി ഉത്തരവ്.
നേരത്തെ കര്‍ണാടക ലോകായുക്ത അന്വേഷണം നടത്തി അഴിമതി നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസാണിത്.
എന്നാല്‍ ഈ ഇടപാടില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള വകുപ്പുകള്‍ പ്രഥമദൃഷ്ട്യാ ഉണ്ടെന്നും പരാതിക്കാരന് തന്റെ ആരോപണം സ്ഥാപിക്കാനുള്ള അവസരമുണ്ടെന്നും ജനപ്രതിനിധികള്‍ക്കെതിരായ അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജ് ജയന്ത കുമാര്‍ ചൂണ്ടിക്കാട്ടി.
English Summary: Court orders corruption case against Yeddyurappa
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.