23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
June 19, 2024
June 16, 2024
June 4, 2024
March 12, 2024
January 29, 2024
October 15, 2023
September 12, 2023
December 15, 2022
September 20, 2022

കേന്ദ്രമന്ത്രിയുടെ അനധികൃത ബംഗ്ലാവ് പൊളിച്ചുനീക്കണമെന്ന് കോടതി

Janayugom Webdesk
മുംബൈ
September 20, 2022 10:58 pm

കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ കമ്പനി അനധികൃതമായി നിര്‍മ്മിച്ച ബംഗ്ലാവ് പൊളിച്ചുനീക്കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. പത്തു ലക്ഷം രൂപയുടെ പിഴയും വിധിച്ചു.തീരദേശ നിയന്ത്രണ മേഖലയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റാന്‍ ബ്രിഹന്‍ മുംബൈ കോര്‍പറേഷന് കോടതി നിര്‍ദ്ദേശം നല്‍കി. മുംബൈ ജുഹു മേഖലയിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ബംഗ്ലാവിന്റെ ഉയരം 11 മീറ്ററില്‍ കൂടാന്‍ പാടില്ലെന്നാണ് നിയമം. ഇത് മറികടന്നാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ ആര്‍ ഡി ധനുക, കമാല്‍ ഖട്ട എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സുപ്രീം കോടതിയെ സമീപിക്കാനായി വിധി ആറാഴ്ചത്തേക്ക് സ്‌റ്റേ ചെയ്യണമെന്ന നാരായണ്‍ റാണെയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴത്തുക മഹാരാഷ്ട്ര സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറണം.

റാണെയുടെ കുടുംബം നടത്തുന്ന കാല്‍ക റിയല്‍ എസ്റ്റേറ്റ് എന്ന കമ്പനിയാണ് കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാന്‍ സമയം തരണമെന്ന കമ്പനിയുടെ അപേക്ഷ കോര്‍പറേഷന്‍ തള്ളിയിരുന്നു. കെട്ടിടത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് അനധികൃത നിര്‍മ്മാണമെന്നും മറ്റു ഭാഗങ്ങള്‍ നിയമം പാലിച്ചുതന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നുമാണ് കമ്പനി വാദം. 

Eng­lish Summary:Court to demol­ish Union Min­is­ter’s ille­gal bungalow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.