7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 25, 2022
September 19, 2022
May 23, 2022
April 20, 2022
January 25, 2022
January 25, 2022
January 24, 2022
January 23, 2022
January 21, 2022
January 20, 2022

രാത്രി എട്ട്മണി കഴിഞ്ഞാൽ എടുക്കുന്ന കോവിഡ് പരിശോധന തെറ്റായ ഫലം കാണിക്കാൻ സാധ്യത; പകലും രാത്രിയും വ്യത്യസ്‍തഫലം! പഠന റിപ്പോർട്ട് പുറത്ത്. .…

Janayugom Webdesk
November 1, 2021 7:41 pm

കൊറോണ വൈറസ് ലാബിൽനിന്ന്‌ ചോർന്നതാണോ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാണോ എന്നതിനെക്കുറിച്ച് കൃത്യമായ നി​ഗമനത്തിലെത്താന്‍ കഴിഞ്ഞില്ലെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിലെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് മറ്റൊരു പഠനം കൂടി പുറത്ത്‍വന്നത്. എപ്രകാരമാണ് കൊറോണ വെെറസ് ശരീരത്തില്‍ വ്യാപിക്കുന്നത് എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയ‍യില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം…

പകലും രാത്രിയിലും വ്യത്യസ്തമായ രീതിയിലാണ് കൊറോണ വൈറസ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പുതിയ പഠനം. അതിനാല്‍ തന്നെ പകല്‍ സമയത്ത് ചെയ്യുന്ന കോവിഡ് പരിശോധനയിലെ ഫലങ്ങളില്‍ വ്യത്യാസമുണ്ടാകാമെന്നാണ് അമേരിക്കയിലെ വാന്‍ഡര്‍ബില്‍റ്റ് സര്‍വകലാശാല മെഡിക്കല്‍ സെന്‍റര്‍ നടത്തിയ പഠനത്തിലാ‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, രാത്രിയില്‍ ചെയ്യുന്ന പരിശോധനയേക്കാള്‍ കൂടുതല്‍ ക്യത്യമായ ഭലം നല്‍കാന്‍ സാധിക്കുന്നത് ഉച്ച സമയത്താണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

രാത്രി എട്ട്മണി കഴിഞ്ഞാല്‍ ഒരാളിലെ കൊറോണ വൈറസ് ലോഡ് താഴേക്ക് പോകുന്നതായി ജേണല്‍ ഓഫ് ബയോളജിക്കല്‍ റിഥംസില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.അതിനാല്‍ തന്നെ ഈ സമയങ്ങളില്‍ ചെയ്യുന്ന പഠനങ്ങള്‍ തെറ്റായ ഫലം കാണിക്കാന്‍ സാധ്യത വളരെ കൂടുതലാണ് .നമ്മുടെ പ്രകൃതിദത്ത സിര്‍കാഡിയന്‍ റിഥത്തിന് അനുസൃതമായാണ് കോവിഡ് 19 ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഒപ്പംതന്നെ , ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കോറോണ വൈറസ് പുറത്ത് വരുന്നത് ഉച്ച സമയത്താണെന്നും പഠനം പറയുന്നു. പകല്‍ സമയങ്ങളിലാണ് രോഗികള്‍ ആശുപത്രിയില്‍ പോകുന്നതിനും മറ്റുള്ളവരോട് ഇടപെടാനും ഉള്ള സാഹചര്യം കൂടുതല്‍ . അതിനാല്‍തന്നെ വെെറസിന്റെ പകല്‍-രാത്രി പ്രകൃതത്തിലെ വ്യത്യാസം സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഗവേഷണം നടത്തെണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
eng­lish summary;Covid-19 virus test results may vary based on time of day
you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.