കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് വര്‍ക്കം ഫ്രം ഹോം സംവിധാനം നിര്‍ത്തലാക്കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രാലയത്തിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തുന്നത് ഉറപ്പുവരുത്തുന്നതിനാണ് നടപടി. ഇതിന്റെ ഭാഗമായി പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് ബയോമെട്രിക് സംവിധാനം നടപ്പിലാക്കി.
ബയോമെട്രിക് സംവിധാനം പിന്‍വലിച്ച നടപടി ഫെബ്രുവരി 15 ഓടെ അവസാനിക്കുമെന്നും 16 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് ജോലിയില്‍ പ്രവേശിക്കണമെന്നും ഫെബ്രുവരി 16 ന് കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം എല്ലാ ഉദ്യോഗസ്ഥരും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
കോവിഡ് വര്‍ധിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണ 50 ശതമാനമായി ക്രമീകരിച്ചിരുന്നു.
English Summary: Covid cases are declining: Central government returns biometric system in the country
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.