22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

ആശങ്കയുയർത്തി രാജ്യത്തെ കോവിഡ് കേസുകൾ; 21,880 രോഗബാധിതർ

Janayugom Webdesk
July 22, 2022 11:19 am

ആശങ്കയുയർത്തി രാജ്യത്തെ കോവിഡ് വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണം 21,880 ആയി. കഴിഞ്ഞ 153 ദിവസത്തെ ഉയർന്ന് പ്രതിദിന നിരക്കാണിത്. ഇന്നലെ 21,566 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 4.42 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് ഉയർന്ന് തുടരുകയാണ്. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, കർണാടക, തമിഴ‍്‍നാട് സംസ്ഥാനങ്ങളിലും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്. രോഗവ്യാപന നിരക്കിൽ മാറ്റം വന്നതോടെ ഉത്തരാഖണ്ഡ് കോവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കി.

മാസ്‍ക് ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നി‍ർദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉത്തരാഖണ്ഡ് സർക്കാർ നിർദേശിച്ചു.

കോവിഡിന് പുറമേ ഡെങ്കിപ്പനി കൂടി പകർന്ന് പിടിക്കുന്നതാണ് ഉത്തരാഖണ്ഡിനെ ആശങ്കയിലാക്കുന്നത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ കോവിഡ് പരിശോധന കുറയുന്നതിലെ ആശങ്ക നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

കേരളം ഉൾപ്പെടെ കോവിഡ് വ്യാപനം കൂടിയ ഒമ്പത് സംസ്ഥാനങ്ങളിലെ സ്ഥിതി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പരിശോധനയും വാക്സിനേഷനും കൂട്ടാൻ ഈ സംസ്ഥാനങ്ങളോട് മന്ത്രാലയം നിർദേശിച്ചു.

Eng­lish summary;Covid cas­es in the coun­try are worrying

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.