രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരാന്‍ കാരണം ജനങ്ങളുടെ അലസ മനോഭാവമാണെന്ന് ആരോഗ്യ വിദഗ്‌ധര്‍. വാക്സിന്‍ ഡോസുകള്‍ സ്വീകരിച്ചതിനാല്‍ ഭൂരിപക്ഷം ജനങ്ങളും കോവിഡ് സുരക്ഷ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ജനങ്ങള്‍ ശരിയായി മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല. കോവിഡിനെ നിസാരവല്‍ക്കരിക്കുകയാണെന്ന് ഡോക്ടര്‍ ഹീരാലാല്‍ കോനാര്‍ പറയുന്നു. നിലവിലെ സ്ഥിതി അപകടകരമല്ലെങ്കില്‍ കൂടി വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് പശ്ചിമ ബംഗാളിലെ ഇന്‍ഫെക്‌ഷ്യസ് ഡിസീസസ് ആന്റ് ബേലിയാഘാട്ടാ ജനറല്‍ ഹോസ്പിറ്റലിലെ ഡോ. അനിമ ഹാള്‍ഡര്‍ പറയുന്നു.
വലിയൊരു വിപത്ത് ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
രോഗ പ്രതിരോധ ശേഷിയെ തകര്‍ക്കാന്‍ വൈറസുകളില്‍ ജനിതകമാറ്റം സംഭവിച്ചു കൊണ്ടേയിരിക്കും. ഇത് നിരവധി വകഭേദങ്ങളെയും ഉപവകഭേദങ്ങളെയും സൃഷ്ടിക്കും. ഒമിക്രോണിന്റെ ഉപവകഭേദങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഡെല്‍റ്റ പോലുള്ള വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ നല്‍കുന്ന പ്രതിരോധ ശേഷി വളരെ കുറവാണ്.
അതുകൊണ്ടു തന്നെ ഒരു പ്രാവശ്യം രോഗം പിടിപ്പെട്ടവരില്‍ കൂടുതല്‍ തവണ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നും ഡോ. അനിമ പറഞ്ഞു. ആന്റിബോഡി കൂടുതലുണ്ടെന്നു കരുതി രോഗം ബാധിക്കാതിരിക്കില്ലെന്നും അതുകാണ്ടു തന്നെ മാസ്ക് ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അവര്‍ പറഞ്ഞു.
English summary; covid cases updation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.