22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024

കോവിഡ് കുറയുന്നു; മുംബൈയിൽ നിയന്ത്രണങ്ങൾ പിൻവലിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2022 4:40 pm

രാജ്യത്ത കോവിഡ് കുറയുന്ന സാഹചര്യത്തില്‍ മുംബൈയിൽ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് മേയർ കിഷോരി പെഡ്‌നേക്കർ. ഫെബ്രുവരി അവസാനത്തോടെ അൺലോക്ക് നിലവിൽ വരും.

നിലവിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും ജനങ്ങളോട് മേയര്‍ ആവശ്യപ്പെട്ടു. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പെഡ്‌നേക്കർ കൂട്ടിച്ചേർത്തു.

കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതോടെ നഗരത്തിൽ ഇളവുകൾ വരുത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് രാത്രി കർഫ്യൂ പിൻവലിക്കുകയും 50 ശതമാനം ശേഷിയോടെ റെസ്റ്റോറന്റുകൾ, തിയേറ്ററുകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്തു. ബീച്ചുകൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ എന്നിവയും ഭാഗീകമായി തുറക്കാൻ അനുമതി നൽകിയിരുന്നു. നീന്തൽക്കുളങ്ങളും വാട്ടർ പാർക്കുകളും ഭരണകൂടം അനുവദിച്ചിരുന്നു.

പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾ സാധാരണ സമയത്തിനനുസരിച്ച് തുറക്കും. ആഴ്ചതോറുമുള്ള ബസാറുകൾ സാധാരണ സമയത്തിനനുസരിച്ച് തുറന്നിരിക്കുമെന്നും പുതുക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു.

eng­lish summary;covid decreas­es; Restric­tions will be lift­ed in Mumbai

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.