23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 11, 2025
March 11, 2025
February 3, 2025
January 27, 2025
January 24, 2025
January 20, 2025
January 17, 2025
January 17, 2025
January 15, 2025

മുംബൈയില്‍ ആശങ്ക ഉണര്‍ത്തി കോവിഡ് വ്യാപനം

Janayugom Webdesk
മുംബൈ
June 1, 2022 7:06 pm

ആശങ്കയായി മുംബൈയിലെ കോവിഡ് വ്യാപനം. പ്രതിദിന കോവിഡ് നിരക്കില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.40 ശതമാനമായി ഉയര്‍ന്നുവെന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

ഇന്നലെ 739 പുതിയ കേസുകളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് റിപ്പോര്‍ട്ട് ചെയ്ത 803 കേസുകളാണ് ഇതിനുമുമ്പുള്ള ഉയര്‍ന്ന പ്രതിദിന നിരക്ക്.

ഏപ്രില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുമായി താര്യതമ്യപ്പെടുത്തുമ്പോള്‍ മെയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. താനെയില്‍ 96 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം 1081 കേസുകളാണ് സ്ഥിരീകരിച്ചത്. സജീവ രോഗികളുടെ എണ്ണം 4032.

ഡല്‍ഹിയില്‍ 368 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് 1.74 ശതമാനം. സജീവ രോഗികളുടെ എണ്ണം 1603.
ചെന്നൈയില്‍ നാല് സര്‍വകലാശാലകള്‍ കോവിഡ് ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ അറിയിച്ചു.

വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സര്‍വകലാശാലയിലെ 15000 വിദ്യാര്‍ത്ഥികളില്‍ 80 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളുള്ളതായി അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയിലെ രോഗലക്ഷണമില്ലാത്ത 118 വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 2,745 ആണ്. തൊട്ടുമുമ്പുള്ള ദിവസത്തേക്കാള്‍ 503 കേസുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 18,386 ആയി ഉയര്‍ന്നു. ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 5,24,636 ആയി. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. 4.31 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

Eng­lish summary;covid expan­sion sparks con­cern in Mumbai

You may also like this video;

YouTube video player

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.