കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗവും അടച്ചു. ഹയർ സെക്കണ്ടറിയിലെ 23 വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അധ്യാപകരുൾപ്പെടെ നിരീക്ഷണത്തിലാണ്. സ്കൂളിൽ ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്നാണ് താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്. കോട്ടൺ ഹിൽ സ്കൂളിൽ ഇന്നലെ തന്നെ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു .
തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കോവിഡ് പ്രതിസന്ധി രൂക്ഷമാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. 10 ഡോക്‌ടേഴ്‌സ് ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. ഇവിടെ ഡെന്റൽ, ഇഎൻടി വിഭാഗങ്ങൾ താൽകാലികമായി അടച്ചു.
english summary;covid expansion: The higher secondary section of Cotton Hill School in Thiruvananthapuram was also closed
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.