മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ചൈന. 12 ലക്ഷം ജനസംഖ്യയുള്ള ചൈനയാണ് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ചിടലിലേക്ക് പോകുന്നത്. ഹെനാൻ പ്രവി ശ്യയിലെ യുഷോ നഗരത്തിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. യുഷോയിൽ ഞായറാഴ്ച രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച ഒരാൾക്ക് കൂടി രോഗബാധ റിപ്പോർട്ട് ചെയ്തതോടെയാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന സൂപ്പർമാർക്കറ്റുകളൊഴികെ സ്കൂളുകൾ, മാളുകൾ, പൊതുഗതാഗതം എന്നിവയെല്ലാം ഭരണകൂടം വിലക്കിയിട്ടുണ്ട്.
മരുന്ന് നിർമാണ കമ്പനികൾക്കും ഊർജോൽപ്പാദന കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഈ സ്ഥലങ്ങളിലെ ജീവനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
വടക്ക്കിഴക്കൻ പ്രവിശ്യയായ ഷാൻക്സിയിൽ 95 പേർക്കും തെക്ക്കിഴക്കൻ പ്രവിശ്യയായ ഷീജിയാംഗിൽ എട്ട് പേർക്കും ഹെനാനിൽ അഞ്ച് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു.
ചൈനയിൽ തിങ്കളാഴ്ച 108 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
English Summary: Covid for three: China closes country and city
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.