23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 10, 2024
December 9, 2024
December 4, 2024
December 1, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 24, 2024

ഐപിഎലിൽ കോവിഡ്; ഡൽഹി-പഞ്ചാബ് മത്സരവേദി മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
April 19, 2022 5:25 pm

ഡൽഹി ക്യാപിറ്റൻസും പഞ്ചാബ് കിംഗ്സും തമ്മിൽ നാളെ നടക്കാനിരുന്ന ഐപിഎൽ മത്സരത്തിന്റെ വേദി മാറ്റി. പൂനെയിൽ തീരുമാനിച്ചിരുന്ന മത്സരം മുംബൈയിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് തീരുമാനം.

ഡൽഹി ക്യാമ്പിൽ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷ് ഉൾപ്പെടെ അഞ്ച് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാർഷ് ഒഴികെ ബാക്കി നാല് പേരും സപ്പോർട്ട് സ്റ്റാഫിലുള്ള ആളുകളായിരുന്നു. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ മാർഷ് ഒഴികെ മറ്റ് താരങ്ങളെല്ലാം കൊവിഡ് നെഗറ്റീവാണ്.

കോവിഡ് പോസിറ്റീവായ മിച്ചൽ മാർഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ മാസം 15ന് ടീം ഫിസിയോ പാട്രിക്ക് ഫർഹത്തിനാണ് ഡൽഹി ക്യാമ്പിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.

Eng­lish summary;covid in IPL; The venue of the Del­hi-Pun­jab match has been changed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.