23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
October 26, 2024
October 19, 2024
October 17, 2024
September 21, 2024
September 12, 2024
September 7, 2024
September 4, 2024
August 30, 2024

കോവിഡ് വർധന; മാസ്ക് കർശനമാക്കി കർണാടക

Janayugom Webdesk
June 11, 2022 11:53 am

രാജ്യത്ത് കോവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കർണാടകയിൽ കോവിഡ് മാനദണ്ഡങ്ങൾ സർക്കാർ പുനസ്ഥാപിച്ചു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കൽ കർശനമാക്കി. 24 മണിക്കൂറിനിടെ 525 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

വെയിറ്റർമാരും കടക്കാരും നിർബന്ധമായും മാസ്ക് ധരിക്കണം. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ച 525 പേരിൽ 494 പേരും ബംഗളുരുവിലാണ്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 3,177 ആയി ഉയർന്നു. ഇതിൽ 3,061 പേരും ബംഗളൂരുവിലാണ്.

സംസ്ഥാനത്ത് 2.31 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Eng­lish summary;covid increase; Kar­nata­ka tight­ens mask

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.