3 May 2024, Friday

Related news

March 17, 2024
March 13, 2024
March 12, 2024
March 4, 2024
February 22, 2024
February 19, 2024
January 13, 2024
January 1, 2024
December 30, 2023
December 29, 2023

കോവിഡ് ജൈവായുധമോ? യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

Janayugom Webdesk
വാഷിംങ്ടണ്‍
October 30, 2021 8:55 pm

കോവിഡ് ജൈവായുധമാണെന്ന ആരോപണങ്ങൾ അശാസ്ത്രീയമാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ. കോവിഡ് ജൈവായുധമാണെന്ന് പറയുന്നവര്‍ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ഓഫീസ് ഓഫ് ദി ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് (ഒഡിഎന്‍ഐ) വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

വൈറസ് ജനിതകപരമായി രൂപകല്പന ചെയ്തല്ലെന്നാണ് 17 യുഎസ് ഏജൻസികളിൽ ഭൂരിഭാഗവും വ്യക്തമാക്കുന്നത് . ജൈവായുധമാണോ എന്ന് കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാണോ അതോ ലാബില്‍ നിന്ന് ചോര്‍ന്നതാണോ എന്ന ചോദ്യത്തിൽ വ്യക്തതയില്ല. ചൈനയുടെ സഹകരണമില്ലാതെ കോവിഡിന്റെ ഉത്ഭവം കണ്ടെത്താന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ENGLISH SUMMARY:Covid is not a bio­log­i­cal weapon: US intel­li­gence agencies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.