ചൈനയിൽ കോവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളിൽ പ്രതിഷേധവുമായി ജനം. ബീജിങ്, ഷാങ്ഹായി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കോവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ഇതോടെ ഇവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഷാങ്ഹായിൽ ഒരു മാസത്തോളമായി തുടരുന്ന ലോക്ക്ഡൗണിനെതിരെ ജനക്കൂട്ടം തെരുവിലിറങ്ങി. വൈകുന്നേരങ്ങളിൽ പാത്രം കൊട്ടിയാണ് ലോക്ക്ഡൗണിനെതിരെയുള്ള ജനക്കൂട്ടത്തിന്റെ പ്രതിഷേധം. അവശ്യ വസ്തുക്കൾ ലഭിക്കാതെ ജനം ഏറെ ബുദ്ധിമുട്ടിലാണ്.
നഗരപ്രാന്ത പ്രദേശങ്ങളിൽ സ്കൂളുകളിലും വിനോദ സഞ്ചാര മേഖലകളിലുമാണ് രോഗം വ്യാപിക്കുന്നത്. ഈ മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്.
English summary;covid plague severe; People protesting against restrictions
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.