2 May 2024, Thursday

Related news

March 28, 2024
March 6, 2024
February 15, 2024
February 1, 2024
January 18, 2024
January 9, 2024
October 9, 2023
September 5, 2023
August 7, 2023
May 14, 2023

കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണം; കോവിഡ് നിയന്ത്രണങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം

Janayugom Webdesk
കൊച്ചി
August 13, 2021 4:10 pm

കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് നിവാസികളോട് ഭരണകൂടം നിര്‍ദേശിച്ചു. അടിയന്തിര ഘട്ടത്തില്‍ അല്ലാതെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഭരണകൂടം അവശ്യപ്പെടുന്നു.

അടിയന്തര സാഹചര്യത്തില്‍ അല്ലാതെ ലക്ഷദ്വീപിലേക്ക് പോകുകയോ കേരളത്തിലുള്ള ലക്ഷദ്വീപ് നിവാസികള്‍ തിരിച്ചു വരികയോ ചെയ്യരുത്. രണ്ട് ഡോസ് കോവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് അടിയന്തര ഘട്ടത്തില്‍ ദ്വീപിലേക്ക് വന്നാലും മൂന്ന് ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണന്ന് ഭരണകൂടം വ്യക്തമാക്കുന്നു.

ഒറ്റഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും നിര്‍ബന്ധിത ഹൗസ്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ബാധകമായിരിക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. 7 ദിവസം ഭരണകൂടം ഒരുക്കുന്ന സ്ഥലത്തൊ വീടുകളിലോ ക്വാറന്റീന്‍ ഇരിക്കണം.

നേരത്തെയും ഇത്തരം ചില നിയന്ത്രണങ്ങള്‍ ലക്ഷദ്വീപ് ഭരണകൂടം കൊണ്ടു വന്നിരുന്നു. ഇപ്പോള്‍ വീണ്ടും കര്‍ശനമായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ കോവിഡിന്റെ അതിവ്യാപനം കണ്ട ലക്ഷദ്വീപില്‍ നിലവില്‍ 46 കോവിഡ് രോഗികള്‍ മാത്രമേയുള്ളൂവെന്നാണ് ലക്ഷദ്വീപ് കളക്ടര്‍ അറിയിക്കുന്നത്. ലക്ഷദ്വീപില്‍ നേരത്തെ കോവിഡ് ബാധ രൂക്ഷമായ സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്.

Eng­lish Sum­ma­ry : Lak­shad­weep covid restric­tions by administration

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.