15 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

മുംബൈയില്‍ വീണ്ടും കോവിഡ് വ്യാപനം

Janayugom Webdesk
മുംബൈ
June 1, 2022 10:42 pm

ആശങ്കയായി മുംബൈയിലെ കോവിഡ് വ്യാപനം. പ്രതിദിന കോവിഡ് നിരക്കില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.40 ശതമാനമായി ഉയര്‍ന്നുവെന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. 739 പുതിയ കേസുകളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് റിപ്പോര്‍ട്ട് ചെയ്ത 803 കേസുകളാണ് ഇതിനുമുമ്പുള്ള ഉയര്‍ന്ന പ്രതിദിന നിരക്ക്. ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുമായി താര്യതമ്യപ്പെടുത്തുമ്പോള്‍ മേയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. താനെയില്‍ 96 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം 1081 കേസുകളാണ് സ്ഥിരീകരിച്ചത്. സജീവ രോഗികളുടെ എണ്ണം 4032.

ഡല്‍ഹിയില്‍ 368 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് 1.74 ശതമാനം. സജീവ രോഗികളുടെ എണ്ണം 1603.
ചെന്നൈയില്‍ നാല് സര്‍വകലാശാലകളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ അറിയിച്ചു. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സര്‍വകലാശാലയിലെ 118 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ സജീവ രോഗികളുടെ എണ്ണം 500 കവിഞ്ഞു. കഴിഞ്ഞ ദിവസം 98 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 2,745 ആണ്. തൊട്ടുമുമ്പുള്ള ദിവസത്തേക്കാള്‍ 503 കേസുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 18,386 ആയി ഉയര്‍ന്നു. ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 5,24,636 ആയി. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. 4.31 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

കേരളത്തില്‍ ആയിരം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1370 പേര്‍ക്ക് കോവിഡ്. ആറ് മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 230 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായി രണ്ടാംദിനമാണ് പ്രതിദിന കോവിഡ് കേസ് ആയിരത്തിന് മുകളിലെത്തുന്നത്. ചൊവാഴ്ച 1197 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് മാസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് ചൊവ്വാഴ്ച ആയിരം കടന്നത്.

Eng­lish Sum­ma­ry: covid spread again in Mumbai

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.