രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിലെ കണക്കാണിത്. 15.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 627 മരണങ്ങളും 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തരായവരുടെ എണ്ണം 3.47 കടന്നു. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്.
സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സർക്കാർ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. ഓണ്‍ലൈനായിട്ടാണ് യോഗം നടക്കുന്നത്. കർണാടകയിൽ 38,083 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 25,425 പേർക്കും. തമിഴ്നാട്ടിൽ 28,512 പേർക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചത്.
നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളും ഐസൊലേഷൻ മാനദണ്ഡങ്ങളും ഫെബ്രുവരി 28 വരെ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് കത്തെഴുതി. 407 ജില്ലകളിൽ പ്രതിദിന കോവിഡ് വ്യാപന നിരക്ക് 10 ശതമാനത്തിൽ മുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് മാനദണ്ഡങ്ങൾ ഫെബ്രുവരി 28 വരെ നീട്ടിയതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തിൽ വ്യക്തമാക്കി .
ENGLISH SUMMARY:covid updates in india 28-01-2022
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.