കോവാക്സിൻ രണ്ട് ഡോസുകള്‍ക്ക് ശേഷം ബൂസ്റ്ററായി കോവിഷീല്‍ഡ് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമെന്ന് പഠനം. ഇത് ശരീരത്തിലെ ആന്റിബോഡികളില്‍ ആറ് മടങ്ങ് വര്‍ധനയുണ്ടാക്കുമെന്ന് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജ് നടത്തിയ പഠനത്തില്‍ പറയുന്നു. ഡിസിജിഐയ്ക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അതേസമയം രണ്ട് ഡോസ് കോവിഷീൽഡ് ഉപയോഗിച്ചതിന് ശേഷം കോവാക്സിൻ ഉപയോഗിച്ചാല്‍ ആന്റിബോഡികളുടെ വർധനവ് താരതമ്യേന കുറയുമെന്നും പഠനം പറയുന്നു. ബൂസ്റ്റർ ഡോസിനായി വാക്സിനുകൾ കലർത്തുന്നത് സംബന്ധിച്ച് ആദ്യത്തെ ശാസ്ത്രീയ പഠനമാണിത്.
ബയോളജിക്കൽ-ഇയുടെ കോർബെവാക്‌സ്, ഭാരത് ബയോടെക്കിന്റെ ഇൻട്രാനാസൽ വാക്‌സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവാവാക്‌സ് എന്നിവ കലർത്തുന്നതിന്റെ ഫലവും പരിശോധിക്കുന്നുണ്ട്.
english summary;covisheild booster for covaxin: Study six times more effective
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.