19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024
November 27, 2024
November 27, 2024
November 21, 2024

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് തമിഴകത്തിലൂടെ പതാകജാഥ

Janayugom Webdesk
കോയമ്പത്തൂര്‍
October 8, 2022 8:55 pm

വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയിലേക്കുള്ള രക്തപതാകയ്ക്ക് തമിഴകത്ത് വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം.
24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതീകമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 24 യുവജനനേതാക്കളാണ് പതാക ബൈക്കില്‍ വിജയവാഡയിലേക്ക് കൊണ്ടുപോകുന്നത്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് നടന്ന കൊല്ലത്ത് നിന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത ജാഥയ്ക്ക് എഐഎസ്എഫ്-എഐവൈഎഫ് ദേശീയ നേതാക്കളായ ആർ തിരുമലൈ, വിക്കി മഹേശരി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

ഇന്നലെ രാവിലെ കോയമ്പത്തൂരില്‍ നിന്നും ആരംഭിച്ച ജാഥ ആവാരംപാളയം, സിട്ര വിമാനത്താവളം, ചിന്നയംപാളയം, കരുമത്താംപട്ടി, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഈറോഡില്‍ സമാപിച്ചു. നേരത്തെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സ്വീകരണകേന്ദ്രങ്ങള്‍ക്ക് പുറമെ ജാഥയെ വരവേല്‍ക്കാന്‍ ചെറുപട്ടണങ്ങളിലും പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ മുന്‍ എംഎൽഎ അറുമുഖം, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വീരപാണ്ഡ്യൻ, എക്സിക്യൂട്ടീവ് അംഗം എം രവി എന്നിവർ പ്രസംഗിച്ചു

Eng­lish Sum­ma­ry: CPI 24th Par­ty Congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.