19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 15, 2024
December 10, 2024
December 10, 2024
December 10, 2024
December 2, 2024
December 1, 2024
November 30, 2024
November 28, 2024
November 27, 2024

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്: പ്രതിനിധി സമ്മേളനം തുടങ്ങി

web desk
വിജയവാഡ
October 15, 2022 2:44 pm

സിപിഐ 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം. ആരാധ്യ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ പേരിലുള്ള നഗറിൽ പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് നൂറുകണക്കിന് കണ്ഠങ്ങളിൽ നിന്ന് ഉയർന്ന മുദ്രാവാക്യം വിളികൾക്കിടയിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കൃഷ്ണയ്യ ദേശീയ പതാകയും മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡി പാർട്ടി പതാകയും ഉയർത്തി. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ഈ നാഗേശ്വരറാവു രക്തസാക്ഷി മണ്ഡപത്തില്‍ ദീപശിഖ കൊളുത്തി.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സംഗമ വേദി കൂടിയായി മാറി. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ(എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ തുടങ്ങിയവർ പ്രതിസമ്മേളനത്തിന് അഭിവാദ്യം ചെയ്തു. 16 വിദേശരാജ്യങ്ങളിൽ നിന്നും 17 കമ്മ്യൂണിസ്റ്റ്, വർക്കേഴ്സ് പാർട്ടികളുടെ പ്രതിനിധികൾ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. സംഘാടകസമിതി ചെയർമാനും കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ കെ നാരായണ സ്വാഗതം പറഞ്ഞു.

സഖാക്കൾ രാമേന്ദ്രകുമാർ, അസീസ് പാഷ, ഗിരീഷ് ചന്ദ്രശർമ്മ, പി സന്തോഷ് കുമാർ എംപി, രാമകൃഷ്ണ പാണ്ഡെ, സുഖ്ജീന്ദർ മഹേശ്വരി, യുധിഷ്ഠിത ദാസ് തുടങ്ങിയവർ അടങ്ങിയ പ്രസിഡിയം ആണ് സമ്മേളനം നടപടികൾ നിയന്ത്രിക്കുന്നത്. ഉച്ചകഴിഞ്ഞ് കരടു രാഷ്ട്രീയ പ്രമേയം സംഘടനാ റിപ്പോർട്ട്, രാഷ്ട്രീയ അവലോകന റിപ്പോർട്ട് എന്നിവ പ്രതിനിധി സമ്മേളനത്തിന് മുമ്പാകെ അവതരിപ്പിച്ചു. തുടർന്നു പൊതുചർച്ച ആരംഭിച്ചു.

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.