19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024
November 27, 2024
November 27, 2024
November 21, 2024

ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Janayugom Webdesk
ആലപ്പുഴ
August 21, 2022 8:30 am

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് ഹരിപ്പാട് തുടക്കമാകും. വൈകിട്ട് അഞ്ചിന് കെ ഡി മോഹൻനഗറിൽ (നാരകത്തറ) ചേരുന്ന പ്രതിഭാസായാഹ്നം കവി ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. പി കെ ജനാർദ്ദനക്കുറുപ്പ് അധ്യക്ഷത വഹിക്കും. വയലാർ ശരത്ചന്ദ്രവർമ, ചേർത്തല ജയൻ, ടി ടി ജിസ്‌മോൻ, എ ഷാജഹാൻ, പി കെ മേദിനി തുടങ്ങിയവർ പങ്കെടുക്കും. ഡി അനീഷ് സ്വാഗതവും എ അജികുമാർ നന്ദിയും പറയും.
നാളെ പതാക, ദീപശിഖ, ബാനർ, കൊടിമര ജാഥകൾ എ ശിവരാജൻ നഗറിൽ (നാരകത്തറ) വൈകിട്ട് അഞ്ചിന് സംഗമിക്കും. ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ സുകുമാരപിള്ള പതാക ഉയർത്തും. പൊതുസമ്മേളനം റവന്യുമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. പി തിലോത്തമൻ, ടി ജെ ആഞ്ചലോസ്, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻപാട്ട്.

23ന് രാവിലെ 10. 30ന് ടി പുരുഷോത്തമൻ നഗറിൽ (റീൻപാലസ് ഓഡിറ്റോറിയം) രാവിലെ 10. 30ന് വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയർത്തും. 11ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മന്ത്രി പി പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.

Eng­lish sum­ma­ry; cpi Alap­puzha Dis­trict Con­fer­ence will begin today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.