23 January 2026, Friday

Related news

January 23, 2026
January 21, 2026
January 19, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 8, 2026

ദേശിയ വിദ്യാഭ്യാസ നയം എന്ന ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ സാധ്യമല്ല എന്ന കാഴ്ചപ്പാടാണ് സിപിഐയ്ക്കും സിപിഐഎമ്മിനുമുള്ളത് : ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
October 22, 2025 3:38 pm

ദേശിയ വിദ്യാഭ്യാസ നയം എന്ന ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ സാധ്യമല്ല എന്ന കാഴ്ചപ്പാടാണ് ദേശീയതലത്തില്‍ സിപിഐയ്ക്കും സിപിഐഎമ്മിനുമുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആ കാഴ്ചപ്പാടാണ് വ്യക്തമാക്കിയിട്ടുള്ളത്. ഫണ്ടും ദേശിയ വിദ്യാഭ്യാസ നയം തമ്മില്‍ ബന്ധമുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ദേശിയ വിദ്യാഭ്യാസ നയത്തിന്റെ സ്കീം പൂര്‍ണമായും നടപ്പിലാക്കാതെ ഈ ഫണ്ട് കിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, പിഎം ശ്രീയുടെ ആറ് തൂണുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ദേശിയ വിദ്യാഭ്യാസ നയമെന്ന്
പദ്ധതിയുടെ ഉള്ളടക്കം വിശദമാക്കുന്ന രേഖകളിലെല്ലാം പറഞ്ഞിട്ടുമുണ്ട്. ആര്‍എസ്എസിനെ ആശയപരമായും രാഷ്ട്രീയപരമായും എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. അവര്‍ ആര്‍എസ്എസ് പരിപാടിയെ പിന്തുണക്കാന്‍ പോകില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു. 

ആരാണ് സിപിഐ എന്ന ചോദ്യം അരാഷ്ട്രീയമായ ചോദ്യമാണ്. അത്തരമൊരു അരാഷ്ട്രീയ ചോദ്യം ചോദിക്കാനുള്ള ആളല്ല സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന് എനിക്കറിയാം. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ രാഷ്ട്രീയ ആശയത്തിന് നിരക്കാത്ത ചോദ്യം ഗോവിന്ദന്‍ മാഷ് ചോദിക്കില്ലെന്ന് എനിക്കുറപ്പുണ്ടെന്നും ബിനോയ് വിശ്വം മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.