19 December 2024, Thursday
KSFE Galaxy Chits Banner 2

സിപിഐ ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

Janayugom Webdesk
July 21, 2022 8:19 am

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് മുതല്‍ 24 വരെ നടക്കും.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നെടുമങ്ങാട് മാർക്കറ്റ് ജങ്ഷനിൽ സജ്ജമാക്കിയ വിതുര സദാശിവൻ നഗറിൽ സാംസ്കാരിക സമ്മേളനം മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും.

നാളെ വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനും 23ന് രാവിലെ പത്ത് മണിക്ക് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉദ്ഘാടനം ചെയ്യും. 24ന് സമ്മേളനം സമാപിക്കും.

മറ്റ് ജില്ലാ സമ്മേളനങ്ങളും പങ്കെടുക്കുന്ന നേതാക്കളും

പത്തനംതിട്ട- ഓഗസ്റ്റ് ആറ്, ഏഴ്-കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ പ്രകാശ്ബാബു, സത്യൻ മൊകേരി, സി ദിവാകരൻ, കെ ആർ ചന്ദ്രമോഹൻ, പി പ്രസാദ്, എൻ രാജൻ, ജെ ചിഞ്ചുറാണി. കോട്ടയം-ഏഴ്, എട്ട്-കാനം രാജേന്ദ്രൻ, കെ ഇ ഇസ്മായിൽ, സത്യൻ മൊകേരി, ഇ ചന്ദ്രശേഖരൻ, എ കെ ചന്ദ്രൻ, പി വസന്തം, എൻ രാജൻ. കാസർകോട്-13, 14 ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മായിൽ, കെ പ്രകാശ്ബാബു, സത്യൻ മൊകേരി, ഇ ചന്ദ്രശേഖരൻ, സി പി മുരളി.

കൊല്ലം- ഓഗസ്റ്റ് 18, 19, 20 — കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ പ്രകാശ് ബാബു, സത്യൻ മൊകേരി, കെ ആർ ചന്ദ്രമോഹൻ, ജെ ചിഞ്ചുറാണി, മുല്ലക്കര രത്നാകരൻ, എൻ രാജൻ. ആലപ്പുഴ- 23, 24 — കാനം രാജേന്ദ്രൻ, കെ ഇ ഇസ്മായിൽ, കെ പ്രകാശ്ബാബു, പി പ്രസാദ്, കെ പി രാജേന്ദ്രൻ. കോഴിക്കോട് — 23, 24 ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, സി എൻ ചന്ദ്രൻ, സി പി മുരളി, അഡ്വ. പി വസന്തം. പാലക്കാട് — 24, 25 ബിനോയ് വിശ്വം, കെ ഇ ഇസ്മായിൽ, കെ പ്രകാശ്ബാബു, ഇ ചന്ദ്രശേഖരൻ, കെ രാജൻ, വി ചാമുണ്ണി, കെ പി രാജേന്ദ്രൻ, ജെ ചിഞ്ചുറാണി, സി എൻ ജയദേവൻ.

തൃശൂർ- ഓഗസ്റ്റ് 25, 26- കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, സി എൻ ജയദേവൻ, കെ പി രാജേന്ദ്രൻ, കെ രാജൻ, എ കെ ചന്ദ്രൻ, രാജാജി മാത്യു തോമസ്, പി വസന്തം. എറണാകുളം — 27, 28 ‑കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, കെ പ്രകാശ്ബാബു, കെ പി രാജേന്ദ്രൻ, എ കെ ചന്ദ്രൻ, ജെ ചിഞ്ചുറാണി, ഇ ചന്ദ്രശേഖരൻ, സി എൻ ജയദേവൻ, ഇടുക്കി — 27,28,29 ‑പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, പി പ്രസാദ്, കെ രാജൻ, എൻ രാജൻ, പി വസന്തം, കെ പ്രകാശ്ബാബു.

കണ്ണൂർ ‑സെപ്റ്റംബർ ഒന്ന്, രണ്ട് കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, കെ പ്രകാശ്ബാബു, ഇ ചന്ദ്രശേഖരൻ, സി എൻ ചന്ദ്രൻ, സി പി മുരളി, അഡ്വ. പി വസന്തം. വയനാട് — 16, 17 — ബിനോയ് വിശ്വം, കെ ഇ ഇസ്മായിൽ, കെ പ്രകാശ്ബാബു, സത്യൻ മൊകേരി, പി പി സുനീർ, കെ രാജൻ, എൻ രാജൻ, അഡ്വ. പി. വസന്തം. മലപ്പുറം ‑18, 19 — കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മായിൽ, കെ പ്രകാശ്ബാബു, സത്യൻ മൊകേരി, സി എൻ ജയദേവൻ, കെ രാജൻ, പി പി സുനീർ, വി ചാമുണ്ണി, ജെ ചിഞ്ചുറാണി.

Eng­lish summary;CPI dis­trict meet­ings will begin today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.