19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024
November 27, 2024
November 27, 2024
November 21, 2024

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയുയരും

Janayugom Webdesk
കൊച്ചി
August 26, 2022 8:18 am

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് കളമശ്ശേരി മണ്ഡലത്തിലെ ഏലൂരിൽ തുടക്കമാവും. പതാക, ബാനർ, കൊടിമര ജാഥകളും ജില്ലയിലെ മണ്‍മറഞ്ഞ പാർട്ടി നേതാക്കളുടെ വസതികളിൽ നിന്ന് ഛായാചിത്രങ്ങളുമായുള്ള 300 സ്മൃതി ജാഥകളും നാലരയോടെ സമ്മേളന നഗരിയിൽ സംഗമിക്കും. പതാക കെ കെ അഷ്റഫും ബാനർ കെ കെ സുബ്രഹ്മണ്യനും കൊടിമരം പി നവകുമാരനും ഏറ്റുവാങ്ങും. തുടർന്ന് സംഘാടക സമിതി ചെയർമാൻ എം ടി നിക്സൺ പതാക ഉയർത്തും. അഞ്ചിന് എസ് രണദിവെ നഗറിൽ (പാതാളം ജംഗ്ഷൻ) സാംസ്കാരിക സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് കവി ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷത വഹിക്കും. ഡോ. സുനിൽ പി ഇളയിടം, വിനയൻ, ഇ എ രാജേന്ദ്രൻ എന്നിവർ പ്രസംഗിക്കും.

തുടർന്ന് മഞ്ഞുമ്മൽ ശിലയുടെ നാടൻ പാട്ട് അരങ്ങേറും. നാളെ രാവിലെ 10ന് പ്രതിനിധി സമ്മേളനം കെ സി പ്രഭാകരൻ നഗറിൽ (ഏലൂർ മുനിസിപ്പൽ ടൗൺ ഹാൾ) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുണ്ടക്കയം സദാശിവൻ പതാക ഉയർത്തും. നേതാക്കളായ ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, എ കെ ചന്ദ്രൻ, ജെ ചിഞ്ചുറാണി, ഇ ചന്ദ്രശേഖരൻ, സി എൻ ജയദേവൻ എന്നിവർ പങ്കെടുക്കും. ജില്ലയിലെ 14 മണ്ഡലം സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 303 പൂർണ പ്രതിനിധികളും 28 പകരം പ്രതിനിധികളും ഉൾപ്പെടെ 331 പേര്‍ സമ്മേളനത്തിൽ പങ്കെടുക്കും. 28ന് സമ്മേളനം സമാപിക്കും.

Eng­lish sum­ma­ry; CPI Ernaku­lam Dis­trict Con­fer­ence will be hoist­ed today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.