12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

November 22, 2022
November 9, 2022
October 16, 2022
October 15, 2022
October 14, 2022
October 14, 2022
October 14, 2022
October 13, 2022
October 13, 2022
October 13, 2022

സിപിഐ പതാക ജാഥയ്ക്ക് തൃശൂരിൽ വീരോചിത വരവേല്‍പ്

Janayugom Webdesk
തൃശൂർ
October 7, 2022 9:10 pm

ഈ മാസം 14 മുതൽ വിജയവാഡയിൽ നടക്കുന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ ഉയർത്താനുള്ള പതാക ജാഥയ്ക്ക് സാംസ്കാരിക തലസ്ഥാനത്ത് ആവേശോജ്ജ്വല സ്വീകരണം. കഴിഞ്ഞ പാർട്ടി കോൺഗ്രസ് നടന്ന കൊല്ലത്ത് നിന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത ജാഥ വിവിധ ജില്ലകളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് ഇന്നലെ രാവിലെ തൃശൂർ ജില്ലയിലേക്ക് പ്രവേശിച്ചത്.
രാവിലെ ജില്ലാ അതിർത്തിയായ പൊങ്ങത്ത് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. എഐഎസ്എഫ്- എഐവൈഎഫ് ദേശീയ നേതാക്കളായ ആർ തിരുമലൈ, വിക്കി മഹേശരി എന്നിവരുടെ നേതൃത്വത്തിൽ കൊല്ലത്തു നിന്നും ഇരുചക്ര വാഹന ജാഥയായിട്ടാണ് പതാക കൊണ്ടുപോകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഐവൈഎഫ്-എഐഎസ്എഫ് നേതാക്കളായ 24 പേരാണ് ജാഥയിലുള്ളത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി എസ് സുനിൽകുമാർ, അഡ്വ. ടി ആർ രമേഷ്‍കുമാർ, ഷീല വിജയകുമാർ, കെ പി സന്ദീപ്, ഷീന പറയങ്ങാട്ടില്‍, കിസാൻസഭ ജില്ലാ സെക്രട്ടറി കെ വി വസന്തകുമാർ, വി ആർ സുനിൽകുമാർ എംഎൽഎ തുടങ്ങിയവരും വർഗ ബഹുജന സംഘടനാ നേതാക്കളും ജില്ലാ അതിർത്തിയിൽ ജാഥയെ സ്വീകരിക്കാനെത്തിയിരുന്നു.
പൊങ്ങം മുതൽ തൃശൂർ വരെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ തൃശൂർ തെക്കേഗോപുരനടയിലെ സ്വീകരണ വേദിയിലേക്കാനയിച്ചത്. സ്വീകരണ സമ്മേളനം സിപിഐ ദേശീയ കൗൺസിലംഗം സി എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിലംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന കൗൺസിലംഗങ്ങളായ മന്ത്രി കെ രാജൻ, വി എസ് സുനിൽകുമാർ, പി ബാലചന്ദ്രൻ എംഎൽഎ, കെ ജി ശിവാനന്ദൻ, ഷീല വിജയകുമാർ, കെ പി സന്ദീപ്, രാകേഷ് കണിയാംപറമ്പിൽ, കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. അഡ്വ. ടി ആർ രമേഷ്‍കുമാർ സ്വാഗതവും അഡ്വ. കെ ബി സുമേഷ് നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് 2 മണിക്ക് തൃശൂരിൽ നിന്നും ആരംഭിച്ച ജാഥ മൂന്നരയോടെ പാലക്കാട് ജില്ലാ അതിർത്തിയിൽ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

Eng­lish Sum­ma­ry: CPI flag march

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.