സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് അടിമാലിയിൽ കൊടി ഉയരും. മലയോര പട്ടണമായ അടിമാലി ഇത് മൂന്നാം തവണയാണ് സിപിഐ ജില്ലാ സമ്മേളനത്തിന് ആതിഥേയത്വം വഹിയ്ക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെട്ട ബാനർ, പതാക, കൊടിമര, ദീപശിഖാ ജാഥകൾ വൈകിട്ട് നാലുമണിയോടെ സമ്മേളന നഗരിയിൽ സംഗമിക്കും. തുടര്‍ന്ന് സംസ്ഥാന കൗൺസിലംഗം സി എ ഏലിയാസ് സമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
പൊതുസമ്മേളനം സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ അധ്യക്ഷത വഹിക്കും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, അഡ്വ. പി വസന്തം, എൻ രാജൻ എന്നിവർ സംസാരിയ്ക്കും. നാളെ രാവിലെ 11.30ന് പ്രതിനിധി സമ്മേളനം കേന്ദ്ര കൺട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 29ന് വൈകിട്ടോടെ പ്രതിനിധി സമ്മേളനം സമാപിക്കും.
English summary; CPI Idukki district conference will start today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.