22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024

കെട്ടുറപ്പുള്ള രാഷ്ടീയ പാർട്ടിയാണ് സിപിഐ: മാങ്കോട് രാധാകൃഷ്ണൻ

Janayugom Webdesk
തിരുവനന്തപുരം
October 24, 2022 3:54 pm

കെട്ടുറപ്പുള്ള രാഷ്ട്രീയ പാർട്ടിയാണ് സിപിഐ എന്ന് മാങ്കോട് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് മണ്ഡലം ജനറൽ ബോഡി യോഗം പേരൂർക്കട ബാപ്പുജി ഗ്രന്ഥശാലാ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഉറ്റുനോക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെയാണ്. രാജ്യം ഭരിക്കുന്ന മോഡി സർക്കാർ സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കുന്ന നയങ്ങളാണ് സ്വീകരിക്കുന്നത്. ബിജെപി സർക്കാരിനെ പുറത്താക്കാൻ ഇടതു മതേതര ശക്തികളുടെ ഐക്യം പരമപ്രധാനമാണ്. പാർട്ടിയുടെ ശരിയായ നിലപാടുകൾ ജനങ്ങളിൽ എത്തിക്കാൻ ജനയുഗം പത്രത്തിന് മാത്രമേ കഴിയു. ജനയുഗം പത്രത്തിന്റെ പ്രചാരണം വർധിപ്പിക്കുകയെന്നുള്ളത് ഓരോ കമ്മ്യൂണിസ്റ്റുകാരന്റെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ഡെപ്യൂട്ടി മേയർ പി കെ രാജു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കൗൺസില്‍ അംഗം പി എസ് നായിഡു സ്വാഗതം ആശംസിച്ചു.
കഴക്കൂട്ടം മണ്ഡലം ജനറല്‍ ബോഡി യോഗം പൗഡിക്കോണം കൃഷ്ണന്‍ നായര്‍ സ്മാരക ഹാളില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കമ്മിറ്റി അംഗം അഡ്വ. സി എ നന്ദകുമാര്‍ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ചന്തവിള മധു സ്വാഗതം പറഞ്ഞു. ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ആര്‍ ചിത്രലേഖ, തുണ്ടത്തില്‍ അജി തുടങ്ങിയവര്‍ സംസാരിച്ചു.
പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് ശേഖരിച്ച ഫണ്ടിന്റെ ആദ്യഗഡു മണ്ണന്തല ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് മണ്ഡലം സെക്രട്ടറി ചന്തവിള മധു ഏറ്റുവാങ്ങി. ശ്രീകാര്യം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അനീഷ് ജെ പി കൃതജ്ഞത പറഞ്ഞു. 

Eng­lish Sum­ma­ry: CPI is a sol­id polit­i­cal par­ty: Mankot Radhakrishnan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.