15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 10, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 26, 2024
October 22, 2024
October 21, 2024
October 20, 2024

സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയുയരും

Janayugom Webdesk
തലശ്ശേരി
August 31, 2022 8:04 am

സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. പാറപ്രത്ത് നിന്ന് പതാക ജാഥയും തലശ്ശേരി ജവഹർഘട്ടിൽ നിന്ന് കൊടിമരജാഥയും പുറപ്പെടും. ഉച്ചക്ക് ഒന്നിന് പാറപ്രത്ത് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ ഉഷയ്ക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടരക്ക് തലശ്ശേരി ജവഹർഘട്ടിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി പി മുരളി കൊടിമര ജാഥ ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ കൊടിമരം ഏറ്റുവാങ്ങും. ഇരുജാഥകളും വൈകിട്ട് എ ബാലകൃഷ്ണൻ നഗറിൽ (പുതിയ ബസ് സ്റ്റാന്റ്) സംഗമിക്കും. സിപിഐ മുൻ ജില്ലാ സെക്രട്ടറി സി രവീന്ദ്രൻ പതാക ഉയർത്തും.

തുടര്‍ന്ന് വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എംപി അധ്യക്ഷനാകും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ റവന്യു മന്ത്രി കെ രാജൻ, സി എൻ ചന്ദ്രൻ, സി പി മുരളി, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം തുടങ്ങിയവർ സംസാരിക്കും. നാളെ രാവിലെ ഒമ്പതരയ്ക്ക് പ്രദീപ് പുതുക്കുടി നഗറിൽ (ഓറിയ ഓഡിറ്റോറിയം-എരഞ്ഞോളി ചുങ്കം) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Eng­lish sum­ma­ry; CPI Kan­nur dis­trict con­fer­ence will be flagged off today

You may also like this video;

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.