23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 10, 2024
April 22, 2024
April 6, 2024
March 21, 2024
December 14, 2023
November 3, 2023
June 16, 2022
April 9, 2022
April 7, 2022

സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ കണ്ണൂരില്‍

Janayugom Webdesk
ഹൈദരാബാദ്
January 10, 2022 8:21 am

സിപിഐ(എം) 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ 10വരെ കണ്ണൂരില്‍ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹൈദരാബാദിൽ പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിനും കേന്ദ്രകമ്മിറ്റി അംഗീകാരം നൽകി. ഫെബ്രുവരി ആദ്യവാരം കരട് പ്രസിദ്ധീകരിക്കുമെന്നും അന്തിമ രേഖ തയാറാക്കാൻ പിബിയെ ചുമതലപ്പെടുത്തിയതായും യെച്ചൂരി പറഞ്ഞു.

ഇന്ത്യയിൽ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികമെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. ഓരോ സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം വ്യത്യസ്തമാണ്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. അതിനാവശ്യമായ നയം രൂപീകരിക്കുമെന്നും സിപിഐ(എം) ജനറല്‍ സെക്രട്ടറി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച്, ലോക്കല്‍, ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ സമ്മേളനങ്ങള്‍ നടന്നു വരികയാണ്. മാർച്ച്‌ ഒന്നുമുതൽ നാലുവരെ എറണാകുളത്താണ് സംസ്ഥാന സമ്മേളനം ചേരുന്നത്.

eng­lish summary;CPI (M) par­ty con­gress from April 6 in Kannur

you  may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.