ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 7 ന് ആലപ്പുഴ ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തുവാൻ സി പി ഐ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. മരുന്ന് വില വൻതോതിൽ വർദ്ധിപ്പിച്ചതിനെതിരേയും, പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചക വാതക വില വർദ്ധനവിനെതിരേയും, എൽ ഐ സി സ്വകാര്യവൽക്കരണത്തിനെതിരേയുമാണ് സമരം.
ജില്ലാ കൗൺസിൽ യോഗത്തിൽ എം സി സിദ്ധാർത്ഥൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. കൃഷി മന്ത്രി പി പ്രസാദ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.