22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024

നിര്‍ണായക സന്ധിയിലെ സംസ്ഥാന സമ്മേളനം

Janayugom Webdesk
September 29, 2022 4:15 pm

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരം വേദിയാകുന്നത്. പാർട്ടിയുടെ രാഷ്ട്രീയസംഘടനാ നിലപാടുകൾ കേരളത്തിൽ പൊതുവിൽ ഉണ്ടാക്കിയ മുന്നേറ്റം തലസ്ഥാന ജില്ലയിലും പ്രതിഫലിച്ചിട്ടുണ്ട്. തലസ്ഥാന ജില്ലയിലും പാർട്ടിക്ക് മുന്നോട്ട് വലിയ സ്വീകാര്യതയാണുള്ളത്. 1995 ന് ശേഷം 27 വർഷമാകുന്നു തലസ്ഥാനത്ത് സമ്മേളനം നടന്നിട്ട്. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ജില്ലയിൽ പാർട്ടിക്ക് ആയിരക്കണക്കിന് അംഗങ്ങളെ പുതുതായി കൊണ്ടുവരാൻ കഴിഞ്ഞു. 2015 ൽ 1000 ത്തോളം ബ്രാഞ്ചും 13000 മെമ്പർഷിപ്പും ഉണ്ടായിരുന്നു എങ്കിൽ ഈ സമ്മേളന സമയത്ത് (2022) 1558 ബ്രാഞ്ചുകളും 23686 പാർട്ടി മെമ്പര്‍മാരുമുള്ള ശക്തമായ ഘടകമായി സിപിഐക്ക് തലസ്ഥാന ജില്ലയിൽ മാറാൻ കഴി‍ഞ്ഞു. നിരന്തരം ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭ സമരങ്ങളും ക്യാമ്പയിനുകളും സംഘടിപ്പിക്കാൻ കഴിഞ്ഞതിലൂടെ മറ്റ് രാഷ്ട്രീയ പാർട്ടികളിലെ നിരവധി പ്രധാന പ്രവർത്തകരെ ഉൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാക്കി മാറ്റാനായി. ഈ കാലയളവിൽ ഉണ്ടായ ദുരന്തങ്ങളെ, കോവിഡ് പ്രതിസന്ധികളെ മറികടക്കാൻ പാർട്ടി പ്രവർത്തകരും ഘടകങ്ങളും നല്ല നിലയിൽ പ്രവർത്തിച്ചു എന്നത് അഭിമാനകരമാണ്. ഈ അനുഭവങ്ങളെല്ലാം സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ ജില്ലയിലെ പാർട്ടി പ്രവർത്തകർക്കും നേതാക്കന്മാർക്കും നൽകുന്ന ആത്മവിശ്വാസം വലുതാണ്. സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടി പ്രവർത്തകരും ബന്ധുക്കളും ആവേശകരമായ പങ്കാളിത്തമാണ് വഹിച്ചത്. സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണമൊരുക്കാനുള്ള കാർഷിക വിഭവങ്ങൾ ജില്ലയിലെ പാർട്ടി, കിസാൻ സഭാപ്രവർത്തകർ കൃഷി ചെയ്തു.

സിപിഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും

പാർട്ടിയെ സ്നേഹിക്കുന്ന തലസ്ഥാനത്തെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഈ സമ്മേളനത്തിന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് കരുത്താകും. നാല് ദിവസക്കാലം നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി ജില്ലയൊട്ടാകെ നിരവധി വേദികളിലായി സെമിനാറുകളും കലാമത്സരങ്ങളും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുകയാണ്. കേരളത്തിന്റെ വിവിധ ജില്ലാ സമ്മേളനങ്ങളിൽ തെരഞ്ഞെടുത്ത 550 ലധികം പ്രതിനിധികൾ ടാഗോർ ഹാളിൽ ( വെളിയം ഭാർഗവൻ നഗർ) ഒത്തുകൂടുകയാണ്. പാർട്ടിയുടെ വ്യക്തവും നിഷ്പക്ഷവുമായ നിലപാടുകൾ ഒന്നുകൂട്ടി ഊട്ടിയുറപ്പിക്കുന്നതാകും സംസ്ഥാന സമ്മേളനം. സമ്മേളനത്തിലേക്ക് എത്തിച്ചേരുന്ന ഏവരെയും സ്വാഗതം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.