25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 23, 2024
December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024

സിപിഐ വയനാട് ജില്ലാ സമ്മേളനം പതാക ദിനം ആചരിച്ചു

Janayugom Webdesk
മാനന്തവാടി
September 11, 2022 11:55 am

സിപിഐ 24 മത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സെപ്റ്റംബർ 15, 16, 17 തീയതികളിൽ കൽപ്പറ്റയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാർട്ടി വിവിധ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു ചെറുർ ബ്രാഞ്ചിലും മാനന്തവാടി മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ മാനന്തവാടി ഗാന്ധി പാർക്കിലും മാനന്തവാടി ലോക്കൽ സെക്രട്ടറി നിഖിൽ പത്മനാഭൻ താഴെയങ്ങാടി ബ്രാഞ്ചിലും പിലക്കാവ് ജെസിയിൽ രമേശൻ ജെസിയും കുഴിനിലത്ത് മുഹമ്മദ് ബാബയും ഒണ്ടയങ്ങാടി ബ്രാഞ്ചിൽ ബാബു കൊല്ലൻമടയും തവിഞ്ഞാൽ ലോക്കലിൽ യവനാർകുളത്ത് ലോക്കൽ സെക്രട്ടറി ശശി പയ്യനിക്കലും കുളത്താട ബ്രാഞ്ചിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ മനോഷ് ലാലും പാതകയുയർത്തി. എടവക ലോക്കലിലെ നാലാംമൈലിൽ അജ്മൽ ഷെയ്ക്കും പതാകയുർത്തി. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് സംസ്ഥാനസമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്. പാർട്ടി കോൺഗ്രസ് ഒക്ടോബർ 15 മുതൽ വിജയവാഡയിലും നടക്കും.

Eng­lish Sum­ma­ry: CPI Wayanad Dis­trict Con­fer­ence observed Flag Day

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.