24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 27, 2024
October 30, 2024
October 30, 2024
October 29, 2024
October 2, 2024
August 30, 2024
August 19, 2024
August 19, 2024
August 7, 2024

ക്രെഡിറ്റ് സ്യൂസിനെ യുബിഎസ് ഗ്രൂപ്പ് ഏറ്റെടുത്തു

Janayugom Webdesk
വാഷിങ്ടണ്‍
March 20, 2023 10:09 pm

സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്യൂസിനെ മുഖ്യ എതിരാളിയായ യുബിഎസ് ഗ്രൂപ്പ് ഏറ്റെടുത്തു. സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കത്തിനൊടുവിലാണ് യുബിഎസ് ബോര്‍ഡിന് എതിര്‍പ്പുണ്ടായിരുന്നിട്ടും ഏറ്റെടുക്കല്‍ നടപ്പാക്കിയത്. 26,456 കോടി രൂപയുടെ ഓഹരികള്‍ യുബിഎസ് ഏറ്റെടുത്തു. ഭാവിയിലെ പ്രശ്നങ്ങള്‍ നേരിടാന്‍ യുബിഎസിന് 80,000 കോടി രൂപയു‌ടെ സര്‍ക്കാര്‍ ഗാരന്റിയും നല്‍കിയിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാണ് ക്രെഡിറ്റ് സ്യൂസ്. ഏറ്റവും പ്രൊഫഷണലായ ബാങ്കിങ് മേഖല എന്ന സ്വിസ് ബാങ്കുകളുടെ വിശ്വാസത്തിന് ക്രെഡിറ്റ് സ്യൂസിന്റെ തകര്‍ച്ച മങ്ങലേല്‍പിച്ചു. ആഗോളതലത്തില്‍ പലിശനിരക്കുകളില്‍ ഉണ്ടായ വര്‍ധനയാണ് ക്രെഡിറ്റ് സ്യൂസിനും വിനയായത്.

അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ സിഗ്നേച്ചര്‍ ബാങ്കിനെ ന്യൂയോര്‍ക്ക് കമ്മ്യൂണിറ്റി ബാങ്ക് ഏറ്റെടുക്കും. 270 കോടി നല്‍കിയാണ് ബാങ്കിനെ സ്വന്തമാക്കുന്നത്. സിഗ്നേച്ചറിന്റെ 40 ഓളം ശാഖകള്‍ ന്യൂയോര്‍ക്ക് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഫ്ലാഗ്സ്റ്റാറിന്റെ ഭാഗമാകും. മിച്ചമുള്ള 60 ദശലക്ഷം ഡോളര്‍ ഓഹരികള്‍ വിറ്റഴിയുന്നതുവരെ റിസീവറുടെ നിയന്ത്രണത്തില്‍ തുടരുമെന്ന് ഫെഡറല്‍ ഡൊപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഏകദേശം 11,000 കോടിയാണ് സിഗ്നേച്ചര്‍ ബാങ്കിന്റെ ആസ്തി. സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെയാണ് സിഗ്നേച്ചര്‍ ബാങ്കും അടച്ചുപൂട്ടിയത്. സിലിക്കണ്‍ വാലി ബാങ്കിന്റെ ബ്രിട്ടീഷ് ശാഖ എച്ച്എസ്ബിസി ഏറ്റെടുത്തിരുന്നു. 

Eng­lish Summary;Credit Suisse was acquired by UBS Group
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.