17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 14, 2024
November 14, 2024
November 12, 2024

മുഖ്യമന്ത്രിയെചൊല്ലി പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
January 23, 2022 10:07 am

മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്ന സമ്മർദ്ദവും പ്രഖ്യപിച്ചാലുള്ള ആഘാതവും പഞ്ചാബ്‌ കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഭഗ്‌വന്ത്‌ മാനിനെ എഎപി പ്രഖ്യാപിച്ച സാഹചര്യത്തിൽ നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത്‌ സിങ്‌ ചന്നിയെ തന്നെ ഉയർത്തിക്കാട്ടണമെന്നാണ്‌ ഒരുവിഭാഗത്തിന്റെ ആവശ്യം. 

പിസിസി അധ്യക്ഷൻ നവ്‌ജ്യോത്‌ സിങ്‌ സിദ്ദു, മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝക്കർ തുടങ്ങിയവരും മുഖ്യമന്ത്രിസ്ഥാനത്തിൽ കണ്ണുവച്ചിട്ടുള്ളതിനാൽ ഹൈക്കമാൻഡ്‌ പ്രതിസന്ധിയിലാണ്‌. കൂട്ടായ നേതൃത്വം തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ്‌ ഹൈക്കമാൻഡ്‌ പ്രഖ്യാപിച്ചിരുന്നത്‌

എന്നാൽ, എഎപി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസും തയ്യാറാകണമെന്നാണ്‌ ചന്നി പക്ഷത്തിന്റെ ആവശ്യം. 2012ലും 2017ലും അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നുവെന്ന്‌ ചന്നി പക്ഷക്കാരനായ മന്ത്രി ബ്രം മൊഹീന്ദ്ര പറഞ്ഞു. മന്ത്രിയായ റാണ ഗുർജിത്ത്‌ സിങ്ങും മൊഹീന്ദ്രയോട്‌ യോജിച്ചു.ചന്നിയുടെ കാര്യത്തിൽ ആശയകുഴപ്പം തുടരുന്നത്‌ ഗുണം ചെയ്യില്ലെന്ന്‌— ഗുർജീത്ത്‌ സിങ്‌ പറഞ്ഞു.

ചന്നിയെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ സിദ്ദു അടക്കമുള്ളവർ ഇടയുമോയെന്ന ആശങ്കയിലാണ്‌ നേതൃത്വം. ദളിത്‌ സിഖ്‌ വിഭാഗക്കാരനായ ചന്നിയെ പ്രഖ്യാപിച്ചാൽ മറ്റ്‌ ജാതി വിഭാഗങ്ങൾ എതിരാകുമോയെന്ന ഭയവുമുണ്ട്‌.പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് മുതിർന്ന അകാലി നേതാവ് ബിക്രം സിങ്‌ മജിതിയ. 

തന്റെ മണ്ഡലമായ രൂപ്‌നഗർ ജില്ലയിലെ ചംകൗർ സാഹിബിൽ ന‌ടന്ന മണൽ ഖനനത്തിൽ മുഖ്യമന്ത്രിക്കു പങ്കുണ്ട്. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം സംബന്ധിച്ച് തെരഞ്ഞെടുപ്പു കമീഷന് പരാതി നൽകുന്നതിനു മുമ്പ് ചന്നിയു‌ടെ അനന്തരവന്റെ സ്ഥാപനത്തിൽനിന്ന് എങ്ങനെയാണ് വൻതുക പിടിച്ചെടുത്തതെന്ന് കോൺഗ്രസ് വിശദീകരിക്കണമായിരുന്നുവെന്നും മജിതിയ പറഞ്ഞു.

Eng­lish Sumam­ry: Cri­sis in Pun­jab Con­gress over CM

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.