23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024

മോഡിയെ വിമർശിക്കുന്നത് അപകടമാണെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ്: പ്രധാനമന്ത്രിയെ അധിക്ഷേപിക്കുകയാണെന്ന് കേന്ദ്ര മന്ത്രി

Janayugom Webdesk
ന്യൂഡൽഹി
September 4, 2022 9:29 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമർശിക്കുന്നത് അപകടമാണെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ. ജഡ്ജി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹം പ്രവർത്തിച്ച സംവിധാനത്തെതന്നെ അപകീർത്തിപ്പെടുത്തുകയാണെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു.
മോഡിയെ വിർമശിച്ചാൽ ഏത് നിമിഷവും വീട്ടിൽ റെയ്ഡ് നടക്കാനും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജയിലിനകത്താകാനും സാഹചര്യമുണ്ടെന്നും ഈ സാഹചര്യം എതിർക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ കഴിഞ്ഞ ദിവസം ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. ജനാധിപത്യത്തിൽ സർക്കാരിനെ വിമർശിക്കാനുള്ള അവകാശം മൗലികമാണെന്നും ആർക്കും അത് തടയാൻ കഴിയില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ ജനങ്ങൾ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നവരാണ് ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. മുൻ ജഡ്ജി അങ്ങനെ പറഞ്ഞതായി അറിയില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഇത്രയും കാലം ഇരുന്ന പദവിയെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും റിജിജു പറഞ്ഞു. കോൺഗ്രസിന്റെ കാലത്തുണ്ടായ അടിയന്തരാവസ്ഥയെ കുറിച്ച് അവർ ഒരിക്കലും സംസാരിക്കില്ല. ചില മുഖ്യമന്ത്രിമാരെ വിമർശിക്കാനും അവർക്ക് ധൈര്യമില്ലെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. 

Eng­lish Sum­ma­ry: Crit­i­ciz­ing Modi is dan­ger­ous, for­mer Supreme Court judge Jus­tice: Union Min­is­ter is insult­ing the Prime Minister

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.