
ഒരുമിച്ച് ജീവിക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥയെ സിആര്‍പിഎഫ് ജവാന്‍ കൊലപ്പെടുത്തി. ഗുജരാത്തിലെ കച്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പ്രതിയായ ദിലീപ് ദാങ്ചിയ ഇന്നലെ രാവിലെ പൊലീസുകാരി ജോലി ചെയ്തിരുന്ന സ്റ്റേഷനിലെത്തി കീഴടങ്ങി. കച്ചിലെ അഞ്ജര്‍ പൊലീസ് സ്റ്റേഷനില്‍ എഎസ് ഐ ആയി സേവനമനുഷ്ഠിച്ച് വരികയായിരുന്ന അരുണാബെന്‍ നതുഭായ് ജാദവ് ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി അഞ്ജാറിലെ വീട്ടില്‍ വെച്ച് 25 കാരിയായ അരുണാ ബെന്നും പങ്കാളിയും തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. അതിനിടയില്‍ അരുണാ ബെന്‍ തന്റെ അമ്മയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതായി ദിലീപ് ദാങ്ചിയ പൊലീസിനോട് പറഞ്ഞു. ഇതിന്റെ ദേഷ്യത്തില്‍ താന്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് സിആര്‍പിഎഫ് ജവാന്‍ നല്‍കിയിരിക്കുന്ന കുറ്റസമ്മത മൊഴി. മണിപ്പൂരില്‍ നിയമിതനായ പ്രതി അരുണയുമായി ദീര്‍ഘകാല ബന്ധത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. 2021‑ല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.