
ഗായകന്റെ കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ഡേവിഡ് ആന്റണി ബർക്കിന്റെ ടെസ്‌ല കാറിലാണ് സെപ്റ്റംബര്‍ എട്ടിന് 15 വയസ്സുകാരി സെലസ്റ്റെ റിവാസിന്റെ മൃതദേഹം കണ്ടെത്തിയത്. അവയവങ്ങള്‍ മുറിച്ച് കഷ്ണങ്ങളാക്കുകയും തല വെട്ടിമാറ്റുകയും ചെയ്ത നിലയിലായിരുന്നു മൃതദേഹം. കാറില്‍ നിന്നും ദുര്‍ഗന്ധം വഹിച്ചതിനെ തുടര്‍ന്നാണ് ഈ ക്രൂര കൊലപാതകം പുറത്തറിഞ്ഞത്. പിന്നാലെ പൊലീസ് എത്തുകയും കാറില്‍ നടത്തിയ പരിശോധനയില്‍ ഒരു ബാഗില്‍ പെണ്‍കുട്ടിയുടെ മൃതദേഹം മുറിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
സെലസ്റ്റെ റിവാസിനെ കാണാതായി ഒരു വർഷത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. 2024 ഏപ്രിലിൽ കലിഫോർണിയയിലെ എൽസിനോർ തടാകത്തിലെ വീട്ടിൽ വച്ചാണ് പെൺകുട്ടിയെ അവസാനമായി ജീവനോടെ കണ്ടത്. ഡേവിഡാണ് കൊലയാലിയെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെയും കേസില്‍ കുറ്റം ചുമത്തിയിട്ടില്ല. ഡേവിഡ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമതൊരാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിലും മൃതദേഹം നീക്കം ചെയ്യുന്നതിലും മറ്റൊരു വ്യക്തിയുടെ സഹായമില്ലാതെ ഇത് നടക്കില്ലെന്നും പൊലീസ് പറയുന്നു. മൃതദേഹം വലിയ തോതിൽ അഴുകിയതിനാൽ മരണകാരണം ഇതുവരെ നിർണ്ണയിച്ചിട്ടില്ല. വ്യക്തമായ വിവരം ലഭിക്കുന്നതിനായി പൊലീസേ് അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.