18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 28, 2024
May 14, 2024
April 26, 2024
April 23, 2024
April 17, 2024
March 18, 2024
February 25, 2024
September 14, 2023
January 15, 2023
November 9, 2022

സൈബര്‍ ആക്രമണം: ഷാഫിക്കെതിരെ നോട്ടീസയച്ച് കെ കെ ശൈലജ

Janayugom Webdesk
കോഴിക്കോട്
April 23, 2024 11:06 pm

വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് വക്കീൽ നോട്ടീസയച്ച് എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. സമൂഹ മാധ്യമങ്ങൾ വഴിയുള്ള അധാർമ്മിക, അശ്ലീല പ്രചാരണം അവസാനിപ്പിക്കണമെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ട പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. 

മോർഫ് ചെയ്ത ചിത്രങ്ങൾ, വീഡിയോകൾ, അശ്ലീല പരാമർശങ്ങൾ എന്നിവ പിൻവലിക്കണം ഇല്ലെങ്കിൽ ക്രിമിനൽ, സിവിൽ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. അഡ്വ. കെ വിശ്വൻ മുഖേനയാണ് നീക്കം.
അതിനിടെ കെ കെ ശൈലജയെ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത സൂരജ് പാലാക്കാരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ വനിതാ കമ്മിഷന് പരാതി നൽകി. സമൂഹമാധ്യമങ്ങളിലെ ഇത്തരം പെരുമാറ്റം പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതും പൊതുപ്രവർത്തന രംഗത്തുള്ള വ്യക്തികളുടെ അന്തസിനും സുരക്ഷയ്ക്കും വെല്ലുവിളിയുമാണെന്ന് പരാതിയിൽ പറയുന്നു. 

Eng­lish Sum­ma­ry: Cyber ​​attack: KK Shaila­ja sent notice against Shafi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.