
മാറ്റ്മോ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ തെക്കന്‍ ചെെനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ നിന്ന് 1,50,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
മണിക്കൂറില്‍ 151 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റ് ഇന്നലെ ഉച്ചയോടെ തീരത്ത് പ്രവേശിച്ചു. കൊടുങ്കാറ്റിന്റെ പാതയിലുള്ള ഹൈനാൻ പ്രവിശ്യയില്‍ വിമാന സർവീസുകൾ റദ്ദാക്കുകയും പൊതുഗതാഗതവും സേവനങ്ങളും നിര്‍ത്തിവയ്ക്കുകയും ചെയ്തു. ചില ഭാഗങ്ങളിൽ 100 മുതൽ 249 മില്ലിമീറ്റർ (3.93 മുതൽ 9.8 ഇഞ്ച് വരെ) മഴ പെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൊടുങ്കാറ്റ് പടിഞ്ഞാറോട്ടും വടക്കോട്ടും നീങ്ങി വടക്കൻ വിയറ്റ്നാമിലേക്കും ചൈനയിലെ യുനാൻ പ്രവിശ്യയിലേക്കും നീങ്ങുമെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.