17 November 2024, Sunday
KSFE Galaxy Chits Banner 2

ക്ഷീര കർഷർക്ക് പ്രവർത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ ചിഞ്ചുറാണി

Janayugom Webdesk
കായംകുളം
June 6, 2022 7:33 pm

സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് പ്രവർത്തന മൂലധനത്തിനായി വായ്പ ലഭ്യമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കണ്ടല്ലൂർ പുതിയവിള ക്ഷീരോത്പ്പാദന സഹകരണസംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉത്പാദനച്ചിലവിലെ വർദ്ധന കണക്കിലെടുത്ത് സംസ്ഥാനത്തെ 10,000 ഓളം കർഷകർഷകർക്ക് ഒരു പശുവിന് 20,000 രൂപ എന്ന നിരക്കിൽ പരമാവധി 1,60,000 രൂപ വരെ കിസാൻ ക്രെഡിറ്റ് കാർഡ് വഴി വായ്പ ലഭ്യമാക്കും. സ്ത്രീ കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

എല്ലാ ജില്ലകളിലും ടെലി വെറ്റിനറി സേവനം ഉടൻ തന്നെ നിലവിൽ വരും. അടുത്ത രണ്ടു വർഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ പശുക്കൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി ‍പറഞ്ഞു. ചടങ്ങിൽ യു പ്രതിഭ എം എൽ എ അധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ്, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മണി വിശ്വനാഥ്, സുനിൽ കൊപ്പാറേത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന സുരേന്ദ്രൻ, കോലത്തേത്ത് പത്മിനി, എസ് അമ്പിളി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എം രാമചന്ദ്രൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറകടർ ട്രീസ തോമസ്, ക്ഷീരസംഘം പ്രസിഡന്റ് സി അജികുമാർ, സെക്രട്ടറി എസ് സതീഷിണ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. യു പ്രതിഭ എംഎൽയുടെ മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയവിള ക്ഷീരോൽപ്പാദന സഹകരണ സംഘത്തിന്റെ ഓഫീസ് കെട്ടിടം നിർമ്മിച്ചത്.

Eng­lish sum­ma­ry; Dairy farm­ers to be giv­en work­ing cap­i­tal loans: Min­is­ter J Chinchurani

You may also like this video;

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.