ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് കോലാര്‍ ജില്ലയില്‍ ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിക്കുകയും 60,000 രൂപ പിഴ ചുമത്തുകയും ചെയ്തു. സംഭവത്തില്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ് ഉള്‍പ്പെടെ എട്ടാളുടെപേരില്‍ മാസ്തി പൊലീസ് കേസെടുത്തു. സെപ്റ്റംബര്‍ എട്ടിന് മാലൂര്‍ താലൂക്കിലെ ഉള്ളെരഹള്ളിയിലാണ് സംഭവം.
പ്രദേശത്തെ ഭൂതമ്മ ക്ഷേത്രത്തിലെ ഗ്രാമദേവതയുടെ വിഗ്രഹത്തിലും ദണ്ഡിലും സ്പര്‍ശിച്ചതിനാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. കഴിഞ്ഞദിവസം കുട്ടിയുടെ അമ്മ ശോഭ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പുറത്തറിഞ്ഞത്.
ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രദക്ഷിണം നടക്കുന്നതിനിടെ കുട്ടി വിഗ്രഹത്തിലും ദണ്ഡിലും സ്പര്‍ശിച്ചുവെന്ന് പോലീസ് പറഞ്ഞു. പിറ്റേന്ന് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാരായണസ്വാമി, വെങ്കടേഷപ്പ തുടങ്ങിയവര്‍ കുട്ടിയെയും കുടുംബത്തെയും വിളിപ്പിച്ച് പിഴയടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
English Summary: Dalit family fined Rs 60,000 after boy touches God’s idol
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.