27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 17, 2024
July 16, 2024
July 11, 2024
July 9, 2024
July 6, 2024
July 3, 2024
July 2, 2024
June 24, 2024
June 23, 2024

കൃഷിപ്പണിക്ക് വന്ന ദളിതര്‍ക്ക് ചിരട്ടയില്‍ ചായ നല്‍കി ; തോട്ടം ഉടമയും പുത്രവധുവും അറസ്റ്റിൽ

Janayugom Webdesk
ചെന്നൈ
February 11, 2024 2:33 pm

തമിഴ്നാട് ധർമ്മപുരിയിൽ ദളിത് സ്ത്രീകൾക്ക് ചിരട്ടയില്‍ ചായ നല്‍കി. സംഭവത്തില്‍ രണ്ടുസ്ത്രീകളെ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്തു. 60കാരിയായ ചിന്നതായി ഇവരുടെ പുത്ര ഭാര്യയും 32 കാരിയുമായി ബി ധരണി എന്നിവരാണ് അറസ്റ്റിലായത്. തൊഴിലാളികള്‍ക്ക് ചിരട്ടയില്‍ ചായ കൊടുക്കുന്നതിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതിനെത്തുടര്‍ന്നാണ് നടപടി. ധര്‍മപുരി ജില്ലയിലെ മാറപ്പനയക്കന്‍പട്ടിയിലാണ് സംഭവം.

പ്രബല കൊങ്ങുവെള്ളാളര്‍ സമുദായത്തില്‍പ്പെട്ട ഭുവനേശ്വരന്റെ കൃഷിയിടത്തില്‍ ജോലിചെയ്യാന്‍ അയല്‍ഗ്രാമത്തില്‍നിന്നുള്ള അഞ്ചുസ്ത്രീകളെത്തിയിരുന്നു. പട്ടികജാതിയില്‍പ്പെട്ട പറയര്‍ സമുദായക്കാരായിരുന്നു ഇവര്‍. ജോലിക്കിടെ ചായകൊടുത്തു. ഗ്ലാസില്‍ ഒഴിക്കുന്നതിനുപകരം ചിരട്ടയിലാണ് ചായ കൊടുത്തത്. അയല്‍വാസികളിലൊരാള്‍ ഇതിന്റെ ദൃശ്യം വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജോലിക്കാരില്‍ ഒരാളായ ചെള്ളി പൊലീസില്‍ പരാതി നല്‍കി.

ജാതിവിവേചനം കാണിച്ചതിനും പട്ടികവിഭാഗക്കാരോട് അതിക്രമം കാണിച്ചതിനും ധരണിക്കും ചിന്നത്തായിക്കും എതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു. മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് സേലം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

Eng­lish Sum­ma­ry: Two women arrest­ed for serv­ing tea in coconut shells to Dalit work­ers in tamilnadu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.