23 December 2024, Monday
KSFE Galaxy Chits Banner 2

Related news

February 11, 2024
January 11, 2024
September 12, 2023
February 17, 2023
December 2, 2022
November 6, 2022
September 22, 2022
August 19, 2022
August 14, 2022

പേരക്ക പറിച്ചതിന് ദളിത് യുവാവിനെ അടിച്ചുകൊ ന്നു: രണ്ടുപേര്‍ അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
November 6, 2022 11:01 am

ഉത്തർപ്രദേശിലെ അലിഗഢിൽ പേരക്ക പറിച്ചതിന് ദളിത് യുവാവിനെ അടിച്ചുകൊന്നു. സംഭവത്തിൽ രണ്ട് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഓംപ്രകാശ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഭീംസെൻ, ബൻവാരിലാൽ എന്നീ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഓംപ്രകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായും തുടർ നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കിൾ ഓഫീസർ അഭയ് കുമാർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 302 (കൊലപാതകം), എസ്‌സി/എസ്ടി നിയമത്തിലെ 3(2) (വി) എന്നീ വകുപ്പുകൾ പ്രകാരമാണ് രണ്ട് പ്രതികൾക്കെതിരെ കേസെടുത്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Dalit youth beat­en to de ath up for pick­ing guavas: Two arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.