24 January 2026, Saturday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അമ്മയെ നഗ്നയാക്കി തല്ലിച്ചതച്ചു

Janayugom Webdesk
ഭോപ്പാല്‍
August 28, 2023 10:49 am

മധ്യപ്രദേശില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി.മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ വസ്ത്രമുരിഞ്ഞ് നഗ്നയാക്കി, മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു. 

ലാലു എന്ന നിതിന്‍ അഹിര്‍വാര്‍ (18) ആണ് കൊല്ലപ്പെട്ടത്. 12 ഓളം പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. എട്ടുപേരെ അറസ്റ്റ് ചെയ്തതായി സാഗര്‍ പൊലീസ് അറിയിച്ചു. അതേസമയം മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 2019 ല്‍ പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ആക്രമം നടത്തിയത്. യുവാവിന്റെ സഹോദരിയെയും മര്‍ദ്ദിച്ച് അവശരാക്കിയ പ്രതികള്‍ വീടും തല്ലിത്തകര്‍ത്തു.

Eng­lish Summary:Dalit youth beat­en to death by mob; The moth­er was stripped naked and beaten

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.