23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 6, 2024
August 28, 2024
July 2, 2024
June 16, 2024
June 16, 2024
March 25, 2024
March 12, 2024
March 11, 2024
February 8, 2024
January 19, 2024

മധ്യപ്രദേശിലെ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

Janayugom Webdesk
ഭോപ്പാല്‍
June 3, 2022 3:55 pm

മധ്യപ്രദേശിലെ രേവ ജില്ലയിലെ തമസ് നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെടുത്തതായി അധിക‍ൃതർ പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട ബോട്ടിൽ ആറുപേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. മറ്റ് മൂന്ന് പേരെയാണ് കാണാതായത്.

അപകടസമയത്ത് ബോട്ട് തുഴയുകയായിരുന്ന സത്യം കേവാത്ത് (19) , പവൻ കേവാത്ത് (20), രാംശങ്കർ കേവാത്ത് (18) എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Eng­lish summary;Death Count Ris­es To 3 In Mad­hya Pradesh Boat Tragedy

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.